COVID 19Latest NewsNewsIndia

കോവിഡ് കേസുകൾ കുറഞ്ഞെങ്കിലും നിയന്ത്രണം തുടരണം; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി : കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും നിയന്ത്രണം തുടരണമെന്ന് കേന്ദ്രസർക്കാർ. ജൂൺ 30 വരെ നിയന്ത്രണം തുടരണമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഉചിതമായ സമയത്ത് മാത്രമേ ലോക്ക് ഡൗൺ പിൻവലിക്കാവു. അതും ഘട്ടം ഘട്ടമായി വേണം ലോക്ക് ഡൗൺ പിൻവലിക്കാൻ എന്നും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

കണ്ടെയ്ൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലൂടെ രോഗവ്യാപനവും പുതിയ രോഗികളുടെ എണ്ണവും കുറയ്ക്കാൻ സാധിച്ചു. നിലവിൽ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വ്യാപനം ഇനിയും കൂടുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. കോവിഡ്  പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം ഉണ്ടെങ്കിൽ നിയന്ത്രണം തുടരണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button