COVID 19Latest NewsNewsIndia

കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; രാജ്യത്ത് കോവിഡ് ബാധിച്ചത് 2.11 ലക്ഷം പേർക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 2,11,298 പേർക്കാണ്. 2,83,135 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടുകയുണ്ടായി. 3847 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,73,69,093 ആയി ഉയർന്നു. ഇതില്‍ 2,46,33,951 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. കൊറോണ വൈറസ് രോഗബാധ മൂലം മരിച്ചത് 3,15,235 പേരാണ്. നിലവില്‍ 24,19,907 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,26,95,874 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button