KeralaLatest NewsNews

യാസ് ചുഴലിക്കാറ്റ്: 25 ട്രെയിനുകള്‍ റദ്ദാക്കി; അതീവ ജാഗ്രതയിൽ കേരളം

കടൽക്ഷോഭവും കാറ്റും കണക്കിലെടുത്ത് കിഴക്കൻ തീരത്തെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ കേരളത്തിൽ നാശംവിതയ്ക്കാനൊരുങ്ങി യാസ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിന്റെ പശ്ചാതലത്തിൽ തിങ്കളാഴ്ച മുതല്‍ മേയ് 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. എറണാകുളം–പട്ന, തിരുവനന്തപുരം–സില്‍ചാര്‍ എന്നിവയും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്. എന്നാൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Read Also: ഭരണപക്ഷത്തെ നേരിടാൻ പ്രതിപക്ഷ നേതാവ് തലസ്ഥാനത്തേക്ക് ; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച

എന്നാൽ ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം കൂടുതൽ തീവ്രമായി. ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. ഇതിന്‍റെ സ്വാധീനത്തിൽ ബുധനാഴ്ച വരെ കേരളത്തിൽ പരക്കെ മഴ കിട്ടും. കടൽക്ഷോഭവും കാറ്റും കണക്കിലെടുത്ത് കിഴക്കൻ തീരത്തെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button