ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന്റെ ഏഴാം വാർഷികം ആഘോഷിക്കില്ലെന്ന് ബിജെപി. അതിന് പകരം രാജ്യവ്യാപകമായി വിവിധ ക്ഷേമ പദ്ധതികൾ നടത്താനാണ് തീരുമാനം. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. മെയ് 30 നാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന്റെ ഏഴാം വാർഷികം.
ബിജെപി സർക്കാർ അധികാരത്തിലേറിയതിന്റെ ഏഴാം വാർഷികത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിവിധ ക്ഷേമ പദ്ധതികൾ നടത്താനാണ് തീരുമാനം. കൊറോണ കാരണം മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പരിപാടികളാണ് സംഘടിപ്പിക്കുക. ആഘോഷപരിപാടികൾ ഒന്നും തന്നെ അരങ്ങേറില്ലെന്നും നദ്ദ വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ടേമിലെ അഞ്ച് വർഷവും രണ്ടാം ടേമിലെ രണ്ട് വർഷവും കൂടി കണക്കാക്കിയാൽ മെയ് 30 ന് ബിജെപി അധികാത്തിലേറി ഏഴ് വർഷം പൂർത്തിയാകും. രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിക്കുകയും സംസ്ഥാനങ്ങൾ ലോക്ഡൗണിലേയ്ക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
Post Your Comments