തിരുവനന്തപുരം:കോവിഡ് മാനദണ്ഡങ്ങളും, ലോക്ക്ഡൗൺ നിയന്ത്രണങ്ങളും നിലനിൽക്കെ 500 പേരെ പങ്കെടുപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റ സത്യപ്രതിജ്ഞ മാതൃകയില്‍, വിവാഹം നടത്താന്‍ പൊലീസിന്റ അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ് എസ്. സജിത്ത്. ചിറയിന്‍കീഴ് സ്വദേശിയായ സജിത്ത് വിശാലമായ മൈതാനത്ത് പന്തലിട്ട് സമൂഹിക അകലം പാലിച്ച് ചടങ്ങ് നടത്താന്‍ അനുവദിക്കണമെന്നാണ് പൊലീസിന് അപേക്ഷ നൽകിയിട്ടുള്ളത്. നിലവിലെ സ്ഥിതിയിൽ 20 പേരെ മാത്രമേ ക്ഷണിക്കാനാകു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് 500 പേരെ പങ്കെടുപ്പിച്ചാണ് രണ്ടാം പിണറായി സര്‍ക്കാരിന്റ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ചടങ്ങിനെതിരെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും വിമർശനം ഉയർന്നിരുന്നു. വിശാലമായ പന്തലില്‍ സാമൂഹിക അകലം പാലിച്ച് കസേരയിട്ടാണ് ചടങ്ങെന്നായിരുന്നു വിമര്‍ശനങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിശദീകരണം.
അതുപോലെ തന്റെ വിവാഹവും നടത്താന്‍ അനുവദിക്കണമെന്നാണ് സജിത്തിന്റ അപേക്ഷ. ജൂൺ 15നാണ് കല്ലമ്പലം സ്വദേശിനിയുമായുള്ള സജിത്തിന്റ വിവാഹം. ശാര്‍ക്കര ക്ഷേത്ര മൈതാനത്ത് വിശാലമായി പന്തിലിട്ടും സാമൂഹിക അകലവും പാലിച്ച് ചടങ്ങ് നടത്തിക്കോളാമെന്നാണ് സജിത്ത് അപേക്ഷയിൽ നൽകിയിരിക്കുന്ന ഉറപ്പ്.
അതേസമയം, അപേക്ഷ വാങ്ങിക്കാന്‍ കൂട്ടാക്കാതിരുന്ന ചിറയിന്‍കീഴ് പൊലീസ് കോടതിയെ സമീപിക്കുമെന്ന് പറഞ്ഞതോടെ അപേക്ഷ കൈപ്പറ്റുകയായിരുന്നു. തുടർനടപടികൾക്കായി പോലീസിന്റെ മറുപടി കാത്തിരിക്കുകയാണ് സജിത്ത്.
Post Your Comments