ന്യൂഡല്‍ഹി: കോവിഡ് വാക്സിന് നയം കൂടുതല്‍ ഉദാരമാക്കൊനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വാക്സിന് ഉത്പ്പാദിപ്പിക്കാന്‍ കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. പത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് കോവിഡ് വാക്സിന് ഉത്പ്പാദനവും വിതരണവും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കാണ് കേന്ദ്രം മുന്‍ഗണന നല്‍കുന്നത്. തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്റെ നിര്‍മ്മാണ ഫോര്‍മുല കൈമാറാന്‍ സന്നദ്ധമാണെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബയോസേഫ്റ്റി ലെവല്‍ 3 ലാബ് സൗകര്യമുള്ള കമ്പനികള്‍ക്ക് നിര്‍മ്മാണത്തിനായി സമീപിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പത്തിലധികം കമ്പനികള്‍ താത്പ്പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.
കൊവിഷീല്‍ഡിനും കൊവാക്സിനും പുറമെ റഷ്യയുടെ സ്പുട്നിക് V വാക്സിനും രാജ്യത്ത് ഉത്പ്പാദനം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. കര്‍ണാടകയിലാണ് സ്പുട്നിക് ഉത്പ്പാദിപ്പിക്കുക. ബേലൂര്‍ വ്യവസായ മേഖലയിലെ ശില്പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനമാണ് വാക്സിന് ഉത്പ്പാദിപ്പിക്കുക. ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് വാക്സിനെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്ന വാക്സിന് വില കുറവായിരിക്കും.
Post Your Comments