Latest NewsKeralaIndia

ശൈലജയ്ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ മുറവിളി; റീമ, പാർവതി തുടങ്ങിയവർക്കൊപ്പം കൂടി തരൂരും

ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തെ വാനോളം പുകഴ്ത്തിയവർ ശൈലജയില്ലാത്ത മന്ത്രിസഭയോ എന്നാശ്ചര്യപ്പെട്ടു.

ന്യൂഡൽഹി: കെ.കെ ശൈലജയെ മന്ത്രിപദവിയിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച ചൂടേറിയ ചർച്ചകൾ കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് വ്യക്തമാക്കി ട്വിറ്ററിലും ഹാഷ് ടാഗ്. കേരള ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകി ജനം അംഗീകരിച്ചെങ്കിലും പാർട്ടി തഴഞ്ഞത് ശരിയായില്ലെന്ന അഭിപ്രായമാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തെ വാനോളം പുകഴ്ത്തിയവർ ശൈലജയില്ലാത്ത മന്ത്രിസഭയോ എന്നാശ്ചര്യപ്പെട്ടു.

സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും, പാർട്ടി അനുഭാവികളും സമൂഹമാധ്യമങ്ങളിൽ കടുത്ത നിരാശയാണ് രേഖപ്പെടുത്തിയത്. ആദ്യം സ്വരമുയർത്തിയത് നടി റിമ കല്ലിങ്കലാണ്. ‘പെണ്ണിനെന്താ കുഴപ്പം?’ എന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പിൽ ശൈലജയെ തിരികെവിളിക്കണമെന്ന ആവശ്യമാണ് റിമ ഉന്നയിച്ചത്. ‘സമർഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല’ എന്നാണ് നടി പാർവതി തിരുവോത്ത് പ്രതികരിച്ചത്.

ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി പദവി നിഷേധിച്ചത് പോലെ കെ.കെ ശൈലജയെ പാർട്ടി തഴഞ്ഞുവെന്ന് സൂചന നൽകുന്ന ചിത്രമാണ് നടി ഗീതു മോഹൻദാസ് പങ്കുവെച്ചത്. ഇങ്ങനെയിരിക്കുമ്പോഴാണ് ശൈലജയ്ക്ക് ആശംസ നേർന്ന കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തിയത്.

read also: ‘ആശുപത്രികളിലെ ബെഡ് നേരത്തേ ബുക്ക് ചെയ്ത് വയ്ക്കുക, ശവശരീരങ്ങളുടേയും ചിതയുടേയും ചിത്രങ്ങൾ പരമാവധി പ്രചരിപ്പിക്കുക’

ശൈലജയുടെ നേതൃഗുണങ്ങൾ പ്രശംസിച്ചു ട്വീറ്റും ചെയ്ത തരൂർ ശൈലജയെ മിസ് ചെയ്യും എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത് .ശൈലജയ്ക്ക് അവസരം കൊടുക്കാതിരുന്നതിനെ ന്യായീകരിച്ച് പാർട്ടി അനുഭാവികളും സഖാക്കളും വന്നതോടെ ഫെയ്സ്ബുക്ക് ചർച്ചകൾ ഇലക്‌ഷന് ശേഷം വീണ്ടുമൊരു പോർക്കളമായി. ഇത്തരം ചർച്ചകൾ കണ്ടെങ്കിലും പാർട്ടി തെറ്റ് തിരുത്തട്ടെ എന്ന നിലപാടാണ് ഭൂരിഭാഗം പേരും കമന്റുകളായി രേഖപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button