തൃശൂര്‍: ഇസ്രായേല്‍ പലസ്തീന് വിഷയത്തില്‍ ഹമാസിന് ജയ് വിളിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി ബിജെപി നേതാവ് അഡ്വ. കെ. ഗോപാലകൃഷ്ണന്. ഇസ്രായേല്‍ അധിനിവേശ ശക്തിയാണന്ന് പറഞ്ഞ് പലസ്തീനെ ന്യായീകരിക്കുന്നവര്‍ കശ്മീരിനെ പറ്റി പറയുമ്പോള്‍ ന്യായീകരണങ്ങള്‍ മാറ്റുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബി.ഗോപാലകൃഷ്ണന്റെ വിമര്‍ശനം.
ബിജെപിയുടെ മതവും, രാഷ്ട്രീയവും എല്ലാം ദേശീയതയാണെന്ന് ഗോപാലകൃഷ്ണന് വ്യക്തമാക്കി. അതുകൊണ്ടു തന്നെ വിദേശനയങ്ങളും, സമീപനങ്ങളും എല്ലാം ദേശീയതയിലൂന്നിയതുമായിരിക്കും. ഭാരതത്തിനോടൊപ്പം നില്ക്കുന്ന ഇസ്രായേല്‍ തന്നെയാണ് പ്രിയപ്പെട്ടവരെന്നും അധിനിവേശം പറയുന്നവര്‍ കശ്മീരും ബംഗാളും ആദ്യം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ഇസ്രയേല്‍ അധിനിവേശ ശക്തിയായത് കൊണ്ട് ഇസ്രേയിലിന്റെ അധിനിവേശത്തെ അല്ലെ എതിര്‍ക്കേണ്ടത്?’
കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം ഒരു മറു ചോദ്യമാണ്. അധിനിവേശ ശക്തികളാണ് എതിര്‍ക്കപ്പെടേണ്ടത് എങ്കില്‍ കാശ്മീരിലെ അധിനിവേശത്തെയും എതിര്‍ക്കേണ്ടതല്ലെ ?
1990 ല്‍ ആണ് കാശ്മീരിലെ മുസ്ലിം പള്ളികള്‍ കൈയ്യേറിയ മുസ്ലിം തീവ്രവാദികള്‍, ദേശവാസികളായ കാശ്മീര്‍ പണ്ഡിറ്റുകളോട് സൂര്യന് ഉദിക്കുന്നതിന് മുന്‍പ് എന്നന്നേക്കുമായി കാശ്മീര്‍ താഴ്വര വിട്ടു പോവണമെന്ന് ഫത്വ ഇറക്കിയത്. സൂര്യന് ഉദിച്ചപ്പോള്‍ കാശ്മീര്‍ താഴ്വര പണ്ഡിറ്റുകളുടെ രക്തത്തില്‍ കുതിര്‍ന്നിരുന്നു, പലരും കിട്ടിയതും കൊണ്ട് ഓടി, ഓടാന്‍ കഴിയാത്തവര്‍ നിറതോക്കുകളുടെ മുന്നില്‍ പിടഞ്ഞ് മരിച്ചു, ഇന്നലെ വരെ അവരുടേതായിരുന്നതെല്ലാം അധിനിവേശക്കാര്‍ പിടിച്ചെടുത്തു, ഇന്നും പണ്ഡിറ്റുകള്‍ ജീവിക്കുന്നത് അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. ഇന്നും കശ്മീര്‍ നിയന്ത്രിക്കുന്നത് ആ അധിനിവേശ ശക്തികളും.
ബംഗാളിലും ഇതാരംഭിച്ചു കഴിഞ്ഞു 70,000 പേര് ആണ് ജീവന് മാത്രം കയ്യിലെടുത്തു കൊണ്ട് അസ്സാമിലേക്ക് കുടിയേറിയത്. കേരളത്തില്‍ ഈ അടുത്ത ദിനങ്ങളില്‍ കണ്ട സൗമ്യ എന്ന സഹോദരിയോടുള്ള നമ്മുടെ സര്‍ക്കാരിന്റെ സമീപനവും അടുത്തതു കേരളമാണോ എന്ന ചോദ്യത്തിന് ആക്കം കൂട്ടുന്നതാണ്.
വിഷയത്തിലേക്കു തിരിച്ചു വരാം, ഇനി ചോദിക്കട്ടെ, ഇസ്രേയേല്‍ അധിനിവേശ ശക്തിയാണന്ന് പറഞ്ഞു പലസ്തീനെ ന്യായീകരിക്കുന്ന നിങ്ങള്‍ കാശ്മീരിനെ പറ്റി പറയുമ്പോള്‍ ന്യായീകരണങ്ങള്‍ മാറ്റുന്നതെന്തിനാണ്? മതാടിസ്ഥാനത്തില്‍ മാത്രം ന്യായ വാദങ്ങള്‍ നിരത്തുന്ന നിങ്ങളോടു ഞങ്ങള്‍ക്ക് പറയാനുള്ളത് ‘nation first” ആദ്യം രാജ്യം’ എന്ന് ചിന്തിക്കുവാനാണ്. ബിജെപിയുടെ മതവും, രാഷ്ട്രീയവും എല്ലാം ദേശീയത ആണ് അതുകൊണ്ടു തന്നെ വിദേശനയങ്ങളും, സമീപനങ്ങളും എല്ലാം ദേശീയതയിലൂന്നിയതുമായിരിക്കും.
ആദ്യം നിങ്ങള്‍ കാശ്മീരി പണ്ഡിറ്റുകളെ കാശ്മീര്‍ താഴ്വരയിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യൂ, ബംഗാളില്‍ നടക്കുന്ന അധിനിവേശത്തിനെതിരെ ചര്‍ച്ച ചെയ്യൂ, നിങ്ങള്‍ മതത്തിനും, രാഷ്ട്രീയത്തിനും അപ്പുറമായി ഭാരതത്തിനു വേണ്ടി സംസാരിച്ചു തുടങ്ങുന്ന അന്ന് നമുക്ക് ചര്‍ച്ച ചെയ്യാം, ഹമാസിന് വേണ്ടി ജയ് വിളിക്കേണ്ടതിനെപ്പറ്റി. അത് വരെ സുശക്ത ഭാരതത്തിനു വേണ്ടി ഭാരതത്തിനോടൊപ്പം നില്ക്കുന്ന ഇസ്രായേല്‍ തന്നെയാണ് ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍.
Post Your Comments