ജെറുസലേം: ഇസ്രയേല്‍ ഇറാന്‍ ആക്രമിക്കുകയാണെങ്കില്‍ അവരുടെ ആണവ കേന്ദ്രങ്ങളും എണ്ണ ഉത്പ്പാദന കേന്ദ്രങ്ങളും ആക്രമിക്കരുതെന്നായിരുന്നു അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇസ്രയേല്‍ ഇറാന്റെ അണുബോംബുകള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്നാണ്. ഇതു സംബന്ധിച്ച നിരവധി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
ഇറാന്റെ ബാലിസ്റ്റിക്ക് മിസൈല്‍ നിര്‍മന്മാണ കേന്ദ്രങ്ങളും ഇസ്രയേല്‍ തകര്‍ത്തതായിട്ടാണ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് പലതും അണ്ടര്‍ഗ്രൗണ്ട് ടണലിനുകള്‍ക്കുള്ളിലായിരുന്നു എന്നും സൂചനയുണ്ട്. അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ അസോസിയേറ്റഡ് പ്രസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇറാന്റെ പര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലെ നിരവധി കെട്ടിടങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാന്‍ അവരുടെ ആണവായുധങ്ങളും ഇതുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക ഉപകരണങ്ങളും എല്ലാം സൂക്ഷിച്ചിരുന്നത് പര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലാണെന്ന് നേരത്തേ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഇറാന്‍ നിഷേധിച്ചു. ഇസ്രയേല്‍ നടത്തിയത് അത്ര വലിയ ആക്രമണമല്ല എന്നും നേരിയ തോതിലുള്ള നാശനഷ്ടം മാത്രമാണ് തങ്ങള്‍ക്ക് ഉണ്ടായത് എന്നുമാണ് അവര്‍ വിശദീകരിക്കുന്നത്. ഇസ്രയേലിന് ഇതിന് കനത്ത തിരിച്ചടി നല്‍കുമെന്നും ഇറാന്‍ ആവര്‍ത്തിച്ചു.
Post Your Comments