Latest NewsIndia

ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റ സംഭവം; കോൺഗ്രസ്സ് നോമിനിയായ വ്യവസായി നവ്നീത് കല്‍റ അറസ്റ്റില്‍

ചൈനയിലെ ഒരു കമ്പനിയിൽ നിന്നും ഇറക്കുമതി ചെയ്ത ഓക്സിജൻ കോണ്സെന്ട്രേറ്ററുകൾ ആണ് ഇയാൾ മറിച്ചു വിട്ടത്.

ദില്ലി: ഡൽഹിയിൽ ഓക്സിജൻ ക്ഷാമത്തിനിടെ ഓക്സിജൻ കോണ്‍സെന്‍ട്രേറ്റേറുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഒളിവിലായിരുന്ന വ്യവസായി നവ്നീത് കൽറ അറസ്റ്റിൽ.ഇന്നലെ അർദ്ധരാത്രിയോടെയാണ് കൽറ പിടിയിലായത്. നവ്നീത് കൽറയുടെ മൂന്ന് റെസ്റ്റോറൻ്റുകളിൽ നിന്നുമായി 524 ഓക്സിജൻ കോൺസൻട്രേറ്ററുകളുമാണ് പൊലീസ് റെയ്ഡിൽ കണ്ടെത്തിയത്.

16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ വന്‍ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ കല്‍റ വിറ്റിരുന്നുവെന്നാണ് ദില്ലി പൊലീസ് കണ്ടെത്തൽ. ചൈനയിലെ ഒരു കമ്പനിയിൽ നിന്നും ഇറക്കുമതി ചെയ്ത ഓക്സിജൻ കോണ്സെന്ട്രേറ്ററുകൾ ആണ് ഇയാൾ മറിച്ചു വിട്ടത്.

read also: ദില്ലിയിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റ നവീത് കൽറ കോൺഗ്രസ് സർക്കാറിന്റെ നോമിനി, ആൾ ഒളിവിൽ

അതേസമയം കോൺഗ്രസുമായി അടുത്ത ബന്ധമാണ് നവനീത് കൽറയ്ക്കുള്ളത്. കോൺഗ്രസ് സർക്കാർ കാലത്തെ ഗോൾഫ് ക്ലബിലെ സ്ഥിര അംഗമായ ഇയാളെ കോൺഗ്രസ് ആയിരുന്നു നാമനിർദ്ദേശം ചെയ്തതും സ്ഥിരാംഗം ആക്കിയതും. ഇത് തെളിയിക്കുന്ന രേഖകൾ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടു. 2006 ൽ രാജ്യസഭയിൽ അന്നത്തെ നഗരവികസന മന്ത്രി അജയ് മക്കനോട് ടാർലോചൻ സിംഗ് ചോദിച്ചു, കേന്ദ്ര നഗരവികസന മന്ത്രി വ്യക്തികളെ ദില്ലി ഗോൾഫ് ക്ലബിൽ സ്ഥിര അംഗങ്ങളാക്കാൻ നാമനിർദ്ദേശം ചെയ്തുവെന്നത് വസ്തുതയാണോ എന്ന്.

കൂടാതെ, 2004-05 നും 2005-06 നും ഇടയിൽ ഏതൊക്കെ വ്യക്തികളെ ഗോൾഫ് ക്ലബിലേക്ക് നാമനിർദ്ദേശം ചെയ്തുവെന്നും അവരുടെ നാമനിർദ്ദേശത്തിൽ മാനദണ്ഡങ്ങൾ എന്താണെന്നും ചോദ്യം ഉന്നയിച്ചു. ഈ ചോദ്യത്തിന്, കോൺഗ്രസിൽ നിന്നുള്ള അജയ് മക്കൻ കോൺഗ്രസ് സർക്കാർ ഗോൾഫ് ക്ലബിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവരുടെ പേരുകൾ പുറത്തു വിട്ടു. അതിൽ ഉണ്ടായിരുന്നത് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്ര , ഡോ. രാം മനോഹർ ലോഹിയ ആശുപത്രിയിലെ ഇഎൻ‌ടി വിഭാഗം മേധാവി ജെ എം ഹാൻസും പിന്നെ ഖാൻ മാർക്കറ്റിലെ നവനീത് കൽറയും ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button