COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.37 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയേഴ് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 33.92 ലക്ഷം കടന്നിരിക്കുന്നു. പതിനാല് കോടിയിലധികം പേർ രോഗമുക്തി നേടിയിരിക്കുന്നു.

പുതിയ കൊറോണ വൈറസ് കേസുകളിൽ പകുതിയിലധികവും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസം 3.11 ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന മരണം വീണ്ടും നാലായിരം കടന്നിരിക്കുന്നു. നിലവിൽ മുപ്പത്തിയാറ് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. ഇത് ആകെ കോവിഡ് കേസുകളുടെ 14.66 ശതമാനമാണ്.

കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് ഉള്ളത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ആറ് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിൽ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഒന്നര ലക്ഷത്തിലധികം രോഗബാധിതരുണ്ട്. മരണസംഖ്യ 4.35 ലക്ഷം പിന്നിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button