ഹമാസിന്റെ അക്രമണത്തില്‍ ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന മലയാളി യുവതി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇസ്രയേലിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ലൈവ് വീഡിയോയുമായി മലയാളി പെൺകുട്ടി. ഇസ്രയേലിൽ കെയർ ഗീവർ ആയി ജോലി ചെയ്യുന്ന ജെൻസി ബിനോയ് എന്ന പെൺകുട്ടിയാണ് ഹമാസ് ഇസ്രയേലിനു നേരെ അഴിച്ചുവിടുന്ന ആക്രമണങ്ങളെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയത്.
Also Read:ആശ്വാസ വാർത്ത; രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് പഠനം
ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ കേരളത്തിലെ ഇടത് – വലത് നേതാക്കൾ തയ്യാറാകാത്തതിനെയും ജെൻസി ചോദ്യം ചെയ്യുന്നുണ്ട്. ‘കേരളത്തിലെ ഹമാസ് തീവ്രവാദികളെ പേടിച്ച്, ഇസ്രായേലിൽ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പാവപ്പെട്ട പെണ്‍കുട്ടിക്ക് ഒരു ആദരാഞ്ജലി പോലും പറയാത്ത യുഡിഎഫ് – എല്‍ ഡി എഫ് ശുനക പുത്രന്മാര്ക്ക് എന്റെ നടുവിരല്‍ നമസ്കാരം ‘ എന്ന് കുറിക്കുകയാണ് ജെൻസി.
സൗമ്യയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പാലാ നിയുക്ത എം.എല്‍.എ മാണി.സി.കാപ്പനും കോണ്‍ഗ്രസ് നേതാവ് വീണ.എസ്.നായരും സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. എന്നാൽ, വൻ സൈബർ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഇരുവരും പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയുകയായിരുന്നു.
Post Your Comments