Kerala

ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചതുകൊണ്ട് : കെ. സുരേന്ദ്രൻ

ജില്ലാ കളക്ടർ നൽകിയ മൊഴിയാണ് പ്രതിഭാഗത്തിന് അനുകൂലമായ നടപടിയുണ്ടാകാൻ കാരണം

പാലക്കാട്: പി പി ദിവ്യക്ക് ജാമ്യം കിട്ടിയതിനെ വിമർശിച്ച് ബിജെപി
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചത് കൊണ്ടാണെന്ന് കെ.സുരേന്ദ്രൻ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ജാമ്യാപേക്ഷയിൽ പ്രതിഭാഗം നവീൻ ബാബുവിന്‍റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണത്തെ എതിർക്കാൻ പ്രോസിക്യൂഷൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ നൽകിയ മൊഴിയാണ് പ്രതിഭാഗത്തിന് അനുകൂലമായ നടപടിയുണ്ടാകാൻ കാരണം.

ഗോവിന്ദന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ദിവ്യ തിരുത്തുമെന്ന് ഗോവിന്ദൻ പറയുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

ഈ സാഹചര്യത്തിൽ ദിവ്യയെ പുറത്താക്കുകയാണ് വേണ്ടത്. പാർട്ടി ഇപ്പോൾ എടുത്ത നടപടി ജനങ്ങളെ കബളിപ്പിക്കാനാണെന്നും കെ.സുരേന്ദ്രൻ കുട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button