Latest NewsCricketNewsSports

കോഹ്‌ലിയും ഇഷാന്ത് ശർമയും വാക്‌സിൻ സ്വീകരിച്ചു

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പേസർ ഇഷാന്ത് ശർമയും കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇരുവരും ആദ്യ ഡോസ് സ്വീകരിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചു. ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ, പേസർ ഉമേഷ് യാദവ്, ഓപ്പണർ ശിഖർ ധവാൻ എന്നിവരെ നേരത്തെ വാക്‌സിൻ സ്വീകരിച്ചിരുന്നു.

ജൂൺ രണ്ടിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരക്കുമായി ഇംഗ്ലണ്ടിലേക്ക് ഇന്ത്യൻ ടീം യാത്ര തിരിക്കുന്നത്. ഇംഗ്ലണ്ടിൽ എട്ട് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമാണ് ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുക. ഇംഗ്ലണ്ടിലെത്തിയശേഷം 10 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button