Latest NewsKeralaNewsCrime

തലസ്ഥാനത്ത് നിന്ന് 4000 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്തെ പെരിങ്ങമലയിൽ നിന്ന് 4000 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് കണ്ടെത്തി പിടികൂടിയിരിക്കുന്നു. പ്ലാസ്റ്റിക്ക് കവറിലാക്കി കോട കുഴികളിൽ സൂക്ഷിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ലോക്‍ഡൗണിൽ കാലത്ത് മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലാക്കിയാണ് വൻതോതിൽ വാറ്റ് ചാരായം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയതെന്ന് വാമനപുരം എക്സൈസ് ഇൻസ്പെക്ടർ അറിയിക്കുകയുണ്ടായി. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പെരിങ്ങമല മുള്ളൻകുന്ന് പാറയിൽ എക്സൈസ് സംഘം പരിശോധന നടത്തുകയുണ്ടായത്. കണ്ടെത്തിയ കോട, കേസെടുത്ത ശേഷം സ്ഥലത്ത് തന്നെ ഒഴുക്കി കളയുകയുണ്ടായി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments


Back to top button