COVID 19KeralaLatest NewsNewsIndia

കേരളത്തിൽ നിന്ന് പോയ അഞ്ഞൂറിലേറെ ബസുകൾ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നു

കൊച്ചി: അഞ്ഞൂറിലേറെ ടൂറിസ്റ്റ് ബസുകളാണ് കേരളത്തിലേക്ക് മടങ്ങാനാകാതെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. കേരളത്തിൽ കൊവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയ ബസുകളാണ് ഇതിൽ ഭൂരിഭാഗവും.

Read Also : കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്​സിജന്‍ വിതരണത്തിന്​ വിലക്ക്​ ഏര്‍പ്പെടുത്തി​ കര്‍ണാടക

എറണാകുളത്ത് നിന്ന് മാത്രം നൂറിലേറെ ബസ്സുകളാണ് ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിലേക്ക് പോയത്. തെരഞ്ഞെടുപ്പ് കാലത്ത് ഇത് നൂറ്റമ്പത് വരെയായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങാമെന്നായിരുന്നു ഏജന്റുമാരുടെ ഉറപ്പ്. എന്നാൽ കേരളത്തിൽ കൊവിഡ് സാഹചര്യം രൂക്ഷമായതോടെ നാട്ടിലേക്ക് പോയ തൊഴിലാളികൾ മടങ്ങി വരാൻ മടിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഉടനടി വരുന്നില്ലെന്നും ഉറപ്പിച്ചു. മടക്കയാത്രയ്ക്ക് ആളില്ലാതെ അസമിലും ബംഗാളിലും കുടുങ്ങിയ ബസുകളെ ഏജന്റുമാരും കൈവിട്ടു. ഇതോടെ ബസുകൾ കുടുങ്ങിക്കിടക്കുകയാണ്.

ഭക്ഷണത്തിന് പോലും വകയില്ലാത്ത മറ്റ് സംസ്ഥാനങ്ങളിൽ പെട്ടുകിടക്കുന്ന ബസ് ജീവനക്കാരെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ഉയരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button