COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം 15.75 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 13,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരണം 32.83 ലക്ഷം കടന്നിരിക്കുന്നു. കോവിഡ് രോഗത്തിൽ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്നര കോടിയോട് അടുത്തിരിക്കുന്നു.

പുതിയ കൊറോണ വൈറസ് കേസുകളിൽ പകുതിയും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കഴിഞ്ഞ ദിവസം 4.14 ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം മുപ്പത്തിയാറ് ലക്ഷം കടന്നിരിക്കുന്നു.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 5.94 ലക്ഷം പേർ മരിച്ചു. രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.

ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒന്നര ലക്ഷത്തിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 4.19 ലക്ഷം പേർ മരിച്ചു. 1.36 കോടി പേർ രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button