ഐ.പി.എല്‍ താരങ്ങള്‍ക്കെതിരെ രൂക്ഷമായവിമർശനവുമായി മുന്‍ ഐ.പി.എല്‍ ചെയര്മാന് ലളിത് മോദി രംഗത്ത്. കോവിഡ് പ്രതിസന്ധിയില്‍ രാജ്യം പകച്ചു നില്ക്കുമ്പോള് ഐ.പി.എല്‍ കളിക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും, കളിച്ചുല്ലസിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
‘ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു മഹാദുരിത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ എങ്ങനെയാണ് പെരുമാറിയത് എന്ന് കാലം രേഖപ്പെടുത്തി വയ്ക്കും, ഐ.പി.എല്ലിലെ ഒരു മത്സരവും താന്‍ സമീപ ദിവസങ്ങളില്‍ കാണാറില്ല, ഈ കളിക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തതില്‍ ഞാന്‍ ശരിക്കും അസ്വസ്ഥനാണ്. ഇത് ശരിക്കും നാണക്കേടാണ്, അതാണ് വസ്തുത, നിങ്ങള്‍ ദിവസവും അതിനെക്കുറിച്ച് പറയേണ്ടതില്ല, ബ്ലാക്ക് ബാന്റുകള്‍ ധരിക്കേണ്ടതില്ല. ലളിത് മോദി പറഞ്ഞു. രാജ്യത്തെ ആരോഗ്യ രംഗത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐ.പി.എല്‍ അവസാനിപ്പിക്കണം എന്ന് രാജ്യവ്യാപകമായി ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ വിമര്‍ശനം.
അതേസമയം ഐ.പി.എൽ കളിക്കാരായ പാറ്റ് കമ്മിന്‍സ്, ശിഖര്‍ ദവാന്‍, പാണ്ഡ്യ സഹോദരന്മാര് തുടങ്ങിയ പല കളിക്കാരും സഹായങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. സച്ചിന് ടെണ്ടുല്‍ക്കര്‍ മിഷന് ഒക്സിജന്‍ പരിപാടിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.
Post Your Comments