KeralaNattuvarthaLatest NewsNews

കന്നിയങ്കം ജയിച്ച് അരൂരിൽ നിന്നും പാട്ടും പാടി നിയമസഭയിലേക്ക് ദലീമ

കന്നിയങ്കത്തിൽ തന്നെ മണ്ഡലം വീണ്ടും ഇടത്തേക്ക് ചേർക്കാൻ ദലീമയ്ക്കായി.

അരൂരിൽ കോൺഗ്രസിന്റെ ശക്തമായ സ്ത്രീ സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ഷാനിമോൾ ഉസ്മാനെ നേരിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്നണി ഗായിക ദലീമ മിന്നുന്ന വിജയം കുറിച്ചത്. 5,091 വോട്ടുകളാണ് ദലീമയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്. ഇടത് കോട്ടയാണെങ്കിലും ഇടയ്ക്കൊന്ന് കൈവിട്ട മണ്ഡലം ഇതോടെ തിരിച്ചുപിടിക്കാനും എൽ.ഡി.എഫിന് കഴിഞ്ഞു.

2015ൽ ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചാണ് ദലീമ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഇതേ തുടർന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2020 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും ദലീമ വിജയിച്ചു. ഇതോടെയാണ് അരൂരിൽ സി.പി.എം സ്ഥാനാർഥിയായി ദലീമ പരിഗണിക്കപെട്ടത്.

2006 ൽ ഗൗരിയമ്മയെ തോൽപ്പിച്ച് എ.എം. ആരിഫ് മണ്ഡലം പിടിച്ചതോടെയാണ് അരൂർ ഇടത് കോട്ടയായത്. 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാൻ ഇടതിൽ നിന്നും പിടിച്ചെടുത്തു. യു.ഡി.എഫിന്റെ മുൻ നിര വനിത സ്ഥാനാർഥിയായ ഷാനിമോൾക്കെതിരെയാണ് വലിയ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ദലീമ ഇത്തവണ മത്സരത്തിനിറങ്ങിയത്. കന്നിയങ്കത്തിൽ തന്നെ മണ്ഡലം വീണ്ടും ഇടത്തേക്ക് ചേർക്കാൻ ദലീമയ്ക്കായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button