ന്യൂഡൽഹി: മാസ്കു ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ വൈറസിനെ തുരത്താന്‍ നമ്മള് ശ്രമിക്കുന്നതിനോടൊപ്പം വാക്സിന് കൂടി എത്തിയത് വലിയ അനുഗ്രഹമായി. എങ്കിലും വാക്സിന് ക്ഷാമവും പൂര്‍ണ ഫലം ലഭിക്കണമെങ്കില്‍ 2 ഡോസ് വാക്സിന് വേണമെന്നതും കാലതാമസം ഉണ്ടാക്കുകയാണ് .ഈ അവസരത്തില്‍ ആശ്വാസമായാണ് വാക്സിന് പകരം ഒറ്റ ഗുളിക ഫൈസറിന്റെ രഹസ്യകേന്ദ്രത്തില്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വരുന്നത്.
അമേരിക്കയിലെയും ബെല്‍ജിയത്തിലേയും ഫൈസറിന്റെ രണ്ടു രഹസ്യ കേന്ദ്രങ്ങളിലായി നടക്കുന്ന ഗവേഷണപരീക്ഷണങ്ങള്‍ നിര്‍ണായകഘട്ടത്തിലാണ്. PF 07321332 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന രാസതന്മാത്ര ആണ് ഈ ആന്റിവൈറല്‍ മരുന്നിന്റെ അടിസ്ഥാനം. പ്രോട്ടിയേസ് ഇന്‍ഹിബിറ്റര്‍ എന്ന വിഭാഗത്തിലാണ് ഈ മരുന്ന് വരുന്നത്. സാര്‍സ്-കോവ്-2 വൈറസിന്റെ ”നട്ടെല്ലിനെ” യാണത്രെ ഈ രാസതന്മാത്ര ആക്രമിക്കുന്നത്.
നമ്മുടെ തൊണ്ടയിലും മൂക്കിലും ശ്വാസകോശത്തിലും വൈറസ് പെരുകുന്നതിനെ തടയുന്നതിന് ഈ രാസ തന്മാത്രയ്ക്ക് കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത് . 18 നും 60നും ഇടയില്‍ പ്രായമുള്ള അറുപത് വോളന്റിയര്‍മാര്‍ക്കായി സാര്‍സ്-കോവ്-2 രോഗത്തെ ഇല്ലാതാക്കുന്ന ഒറ്റഗുളിക നല്കി കഴിഞ്ഞതായാണ് ‘ദ് ടെലഗ്രാഫ് ‘ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പരീക്ഷണം വിജയകരമാകുകയാണെങ്കില്‍ കോവിഡ് 19 നെ സുഖപ്പെടുത്തുന്ന മരുന്ന് ഈ വര്‍ഷം തന്നെ പുറത്തിറക്കാന്‍ കഴിയും എന്നാണു പ്രതീക്ഷ.
യുകെയിലും മറ്റു ലോകരാജ്യങ്ങളിലും എച്ച്ഐവിയുടെ വ്യാപനം തടയുന്നതില്‍ പ്രധാന പങ്കുവഹിച്ചത് പ്രോട്ടിയേസ് ഇന്‍ഹിബിറ്റേഴ്സ് ആണ്. കോവിഡ് മഹാമാരിയെ തടയുന്നതിന്റെ പടിവാതിലിലാണ് പ്രോട്ടിയേസ് ഇന്ഹിബിറ്ററിലൂടെ ശാസ്ത്രലോകമെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു.പാരസെറ്റമോള്‍ പോലെ വീടുകളില്‍ തന്നെ ഉപയോഗിക്കാവുന്ന ഈ മരുന്ന് വികസിപ്പിക്കാന്‍ ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വന്നുവെന്ന് ഫൈസറിന്റെ മെഡിസിനല്‍ കെമിസ്ട്രി ഡയറക്ടര്‍ ഡാഫിഡ് ഓവന് ഒരു സിംപോസിയത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ആശുപത്രിവാസമോ ഐസിയു പരിചണമോ ആവശ്യമില്ലാതെ പാരസെറ്റമോള്‍ പോലെ വീടുകളില്‍ സാധാരണ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ഗുളികയായിട്ടാവും ഈ മരുന്ന് പൊതുജനത്തിന്റെ പക്കല്‍ എത്തുക എന്നാണ് അറിയുന്നത്. ഇതുവരെ നടന്ന പരീക്ഷണങ്ങളിലൊന്നും തന്നെ കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഈ മരുന്ന് ഉണ്ടാക്കിയിട്ടില്ല എന്നതും ആവേശകരമാണ്. ഒരു മഴത്തുള്ളിയോളം മാത്രം വലിപ്പമുള്ള ആദ്യ ഏഴുമില്ലിഗ്രാം മരുന്ന് കഴിഞ്ഞ ജൂലൈയില്‍ തന്നെ രൂപപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബറോടെ അത് 100 ഗ്രാമിലെത്തിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം അത് ഒരു കിലോഗ്രാമായി. 210 പേരടങ്ങുന്ന ഗവേഷക സംഘമാണ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ഡാഫിഡ് ഓവന് വെളിപ്പെടുത്തി. എന്നാല്‍ ഇതുവരെ നടന്ന ലാബ്ടെസ്റ്റുകളുടെ വിശദാംശങ്ങളെ കുറിച്ച് ഫൈസര്‍ ഇതുവരെ നിശബ്ദത പാലിക്കുകയാണ്. എന്നാല്‍ സാര്‍സ്-കോവ്-വൈറസ് 2 വിന് എതിരെ മികച്ച ആന്റിവൈറല്‍ സ്വഭാവം കൃത്രിമ സാഹചര്യങ്ങളില്‍ മരുന്ന് കാണിക്കുന്നുണ്ടെന്ന് മാത്രം ഫൈസര്‍ പറയുന്നു.
Post Your Comments