പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി നടത്തിയ കുതിരയോട്ട മത്സരത്തിനെതിരെ നടപടി. സംഘാടകരായ 25 പേർക്കും കാണികളായ 200 പേർക്കുമെതിരെ കേസ് എടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
Also Read: ഉത്പ്പാദനം നിലനിർത്താൻ വാക്സിന്റെ വില ഉയർത്തിയേ മതിയാകൂ; വിശദീകരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
പാലക്കാട് തത്തമംഗലത്ത് അങ്ങാടിവേലയുടെ ഭാഗമായാണ് കുതിരയോട്ട മത്സരം നടത്തിയത്. 54 കുതിരകളെ പങ്കെടുപ്പിച്ചായിരുന്നു കുതിരയോട്ടം. റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങൾ കുതിരയോട്ടം കാണാനായി തടിച്ചു കൂടിയിരുന്നു. ഒരു കുതിര ജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറുകയും പിന്നീട് മറിഞ്ഞ് വീഴുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് മത്സരം നിർത്തിച്ചത്.
മാസ്ക് ധരിക്കാതെ നിരവധിയാളുകളാണ് കുതിരയോട്ടം കാണാൻ എത്തിയത്. കൂട്ടം കൂടി നിൽക്കരുതെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ജനങ്ങൾ ഇതൊന്നും വക വെയ്ക്കാതെ മത്സരം കാണാനെത്തുകയായിരുന്നു.
Post Your Comments