Latest NewsNewsIndia

ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാനൊരുങ്ങി റിലയന്‍സ്

യോഗ്യരായ എല്ലാവരും മുന്‍ഗണനയനുസരിച്ച്‌ വാക്‌സിന്‍ സ്വീകരിക്കണമെന്നും മറ്റുള്ളവരെ കുത്തിവെപ്പ് നടത്താന്‍ പ്രോത്സാഹിപ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മുംബൈ : ജീവനക്കാർക്ക് സഹായഹസ്തവുമായി റിലയന്‍സ് ഗ്രൂപ്പ്. 18 വയസിന് മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് കൊറോണ വാക്‌സിന്‍ കുത്തിവെപ്പ് നടത്തുമെന്നുള്ള റിപ്പോർട്ടാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുറത്ത് വിട്ടത്. ആര്‍-സുരക്ഷാ എന്ന വാക്‌സിനേഷന്‍ പ്രോഗ്രാമിലൂടെ കമ്പനി ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. മെയ് 1 ന് കുത്തിവെപ്പ് ആരംഭിക്കുമെന്നും റിലയന്‍സ് സിഇഒ മുകേഷ് അംബാനി വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലായി ഇനിയും കൊറോണ കേസുകള്‍ വര്‍ദ്ധിക്കാനാണ് സാധ്യത. അതിനാല്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യണമെന്നും അംബാനി പുറത്തിറക്കിയ കത്തില്‍ പറയുന്നു. യോഗ്യരായ എല്ലാവരും മുന്‍ഗണനയനുസരിച്ച്‌ വാക്‌സിന്‍ സ്വീകരിക്കണമെന്നും മറ്റുള്ളവരെ കുത്തിവെപ്പ് നടത്താന്‍ പ്രോത്സാഹിപ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Read Also: രാജ്യത്ത് കാര്‍ഷിക കയറ്റുമതിയില്‍ വന്‍ കുതിപ്പ്; ഗോതമ്പ് കയറ്റുമതിയില്‍ 727 ശതമാനം വളര്‍ച്ച

അതേസമയം രാജ്യത്ത് കൊറോണ പ്രതിരോധ വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ റിലയന്‍സ് ജീവനക്കാര്‍ക്ക് സൗജന്യമായി കുത്തിവെപ്പ് നടത്തുമെന്ന് മുകേഷ് അംബാനി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് മെയ് 1 ന് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കുത്തിവെപ്പ് നടത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് കുത്തിവെപ്പ് നടത്താന്‍ റിലയന്‍സ് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button