ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി കേന്ദ്ര സർക്കാരിന് കത്ത് അയച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് മറുപടിയുമായി ആരോഗ്യ മന്ത്രി ഹർഷ വർധൻ. മൻമോഹൻ സിംഗ് കത്തിലൂടെ നൽകിയ നിർദ്ദേശങ്ങളെല്ലാം ഒരാഴ്ച്ച മുൻപ് തന്നെ നടപ്പിലാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: കോവിഡ് രോഗികൾക്ക് കേരളം ഓക്സിജൻ നൽകി സഹായിച്ചു; കെ കെ ശൈലജയ്ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യ മന്ത്രി
നിർണായകമായ ഈ സമയത്ത് താങ്കൾ മുന്നോട്ട് വെച്ച ഉപദേശങ്ങളും നിർദ്ദേശങ്ങളും കോൺഗ്രസ് നേതാക്കൾ പിന്തുടർന്നിരുന്നെങ്കിൽ ചരിത്രം നിങ്ങളോട് ദയ കാണിക്കുമായിരുന്നു. മൻമോഹൻ സിംഗ് കത്തിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങളെല്ലാം കത്ത് ലഭിക്കുന്നതിന് ഒരാഴ്ച്ച മുൻപ് തന്നെ നടപ്പിലാക്കി കഴിഞ്ഞിരുന്നു. താങ്കളെ പോലുള്ള വിദ്യാസമ്പന്നനായ ഒരു വ്യക്തിയ്ക്ക് മികച്ച ഒരു ഉപദേഷ്ടാവുണ്ടാകുന്നത് നല്ലതായിരിക്കും- ഹർഷ വർധൻ ട്വിറ്ററിൽ കുറിച്ചു.
കോവിഡ് മഹാമാരിയെ നേരിടാൻ അഞ്ച് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു കൊണ്ടായിരുന്നു കേന്ദ്ര സർക്കാരിന് മൻമോഹൻ സിംഗ് കത്ത് നൽകിയത്. വാക്സിൻ വിതരണം വർധിപ്പിക്കാനും, അടുത്ത ആറ് മാസത്തേയ്ക്കുള്ള ഓർഡറിനെ കുറിച്ച് കേന്ദ്രം വ്യക്തമാക്കാനും സംസ്ഥാനങ്ങൾക്ക് എങ്ങനെ വാക്സിൻ വിതരണം നടത്തുമെന്ന് പറയണമെന്നും മൻമോഹൻ സിംഗ് കത്തിൽ ആവശ്യപ്പെട്ടിരുന്നു.
Read Also: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്ക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
Post Your Comments