കുവൈറ്റ് സിറ്റി | രാജ്യത്ത് വാറ്റ് നടപ്പാക്കാന്‍ ധനകാര്യ വകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ടാക്സ് ആന്റ് സര്‍വീസ് സംവിധാനം രൂപപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പാര്‍ലമെന്റിന്റെ വരും സമ്മേളനത്തില്‍ നികുതിയുമായി ബന്ധപ്പെട്ട സിലക്ടീവ് ടാക്സ്, വാറ്റ്, യൂണിഫൈഡ് ടാക്സ് എന്നിങ്ങനെ 3 ബില്ലുകള്‍ പരിഗണനക്ക് വന്നേക്കും.
Read Also : നിർത്തിയിട്ടിരുന്ന കാറിൽ യുവാവിൻ്റെ മൃതദേഹം
എന്നാല്‍ നികുതി നിര്‍ദ്ദേശങ്ങളെ എം.പിമാര്‍ ശക്തമായി എതിര്‍ക്കുകയാണ്. നേരത്തെ 2021-24 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടിയില്‍ സര്‍ക്കാര്‍ ടാക്സ് നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും എം.പിമാരുടെ എതിര്‍പ്പ് മൂലം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കൊവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ സാരമായി ബാധിച്ച സാമ്പത്തിക മേഖലയെ കരകയറ്റുന്നതിന് പുതിയ വരുമാന സ്രോതസ് എന്ന നിലയില്‍ വാറ്റ് അനിവാര്യമാണെന്ന് ഭരണകൂടവും കരുതുന്നു.
യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം വാറ്റ് നടപ്പാക്കിയതും കുവൈറ്റിന് പ്രചോദനമായി മാറിയിട്ടുണ്ട്.
Post Your Comments