ഡെറാഡൂണ്‍: വനത്തിനുള്ളിൽ കാട്ടുകോഴിയെ പിടിക്കാന്‍ ശ്രമം നടത്തിയ യുവാക്കളിൽ ഒരാൾ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഈ മരണത്തിന്റെ കുറ്റബോധത്തിൽ മൂന്നു സുഹൃത്തുക്കൾ ആത്മഹത്യ ചെയ്തു.
ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലാണ് സംഭവം. ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് കാട്ടുകോഴിയെ വേട്ടയാടാന്‍ഏഴംഗ സംഘം പോയത്. 18നും 23നും ഇടയില്‍ പ്രായമുള്ളവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. കാട്ടില്‍ കാല്‍തെറ്റി വീഴാന്‍ പോയ രാജീവ് സിങ്ങിന്റെ തോക്കില്‍ കൈ അറിയാതെ തട്ടി വെടിപൊട്ടിയതിൽ സുഹൃത്തായ സന്തോഷ് കൊല്ലപ്പെട്ടു. കൂട്ടുകാരന്‍ മരിച്ചുകിടക്കുന്നത് കണ്ട് ഭയന്ന സംഘാംഗങ്ങൾ ആദ്യം സന്തോഷിന്റെ മൃതദേഹം ഗ്രാമത്തിലെ പശുത്തൊഴുത്തില്‍ എത്തിച്ചു. കുറ്റബോധത്താൽ മാനസികമായി തകർന്ന സുഹൃത്തുക്കൾ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.
read also:മുൻ ഗുജറാത്ത് ഡിജിപി ഷാബിൽ ഹുസൈൻ ഷെഖദാം ഖണ്ഡ്വാവാലയെ അഴിമതി വിരുദ്ധ തലവനായി നിയമിച്ച് ബിസിസിഐ
സ്വയം നിറയൊഴിച്ച് മരിക്കാനാണ് ഇവർ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇതില്‍ മൂന്ന് പേര്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റു രണ്ടു കൂട്ടുകാര്‍ക്കൊപ്പം ഗ്രാമത്തില്‍ തിരിച്ചെത്തിയ രാജീവ് സിങിനെ അധികൃതര്‍ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തറിഞ്ഞത്.
Post Your Comments