കല്പറ്റ : പണാധിപത്യത്തിലൂടെ ജനഹിതത്തെ അട്ടിമറിക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ദീഖ്. ഇടതുമുന്നണി കൽപറ്റ നഗരത്തിൽ നടത്തിയത് റോഡ് ഷോയല്ല, കറന്‍സി ഷോയാണെന്നും അദ്ദേഹം വിമർശിച്ചു. പണക്കൊഴുപ്പിെൻറ ഹുങ്കില്‍ അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കാനാണ് ഇടതുശ്രമമെന്നും അദ്ദേഹം പറഞ്ഞു. കല്പറ്റയില് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് ഷോക്കിടെ യുനൈറ്റഡ് ജനതാദള്‍ ജില്ല വൈസ് പ്രസിഡൻറ് ലത്തീഫ് മാടായിയെ മര്‍ദിച്ചതിന് പിന്നില്‍ ഇടതുസ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ നടന്ന തിരക്കഥയാണെന്നും സിദ്ദീഖ് പറഞ്ഞു. തോല്‍വി ഉറപ്പിച്ചതോടെ എല്‍ഡിഎഫ് വ്യക്തിഹത്യയും അക്രമരാഷ്ട്രീയവും നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്.
കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്സംസംസ്ഥാനങ്ങളില് വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ദുരിതമുണ്ടാവില്ലെന്ന് ഭരണകൂടത്തെ കണ്ട് ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു.
Post Your Comments