Latest NewsKeralaNews

കേരളത്തിലെ ഭരണമാറ്റം എന്നത് കൊടിയുടെ നിറം മാറ്റം മാത്രം; ഇടത്-വലത് മുന്നണികൾക്കെതിരെ വി മുരളീധരൻ

കൊല്ലം : കേരളത്തിലെ ഭരണമാറ്റം എന്നത് കൊടിയുടെ നിറം മാറ്റം മാത്രമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. പരസ്പരം ഉയർത്തി കൊണ്ട് വന്ന കേസുകളിൽ ഇരു മുന്നണികളും തമ്മിൽ ധാരണയുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. കൊല്ലത്തെ സ്ഥാനാർത്ഥി എം സുനിലിൻ്റെ പ്രചരണാർത്ഥം അഞ്ചാലുംമൂട്ടിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം ആരോപണം ഉയ‍ർത്തിയ കേസുകളിൽ കള്ളനും പൊലീസും കളിക്കുകയാണ് ഇടത് വലത് മുന്നണികൾ. ഭരണത്തിലേറിയാൽ ഉയർത്തിയ അഴിമതി കേസുകളിലൊന്നും നടപടി സ്വീകരിക്കാറില്ല. സോളാർ, ബാർ കോഴ അടക്കമുള്ള അഴിമതി കേസുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തവരാണ് സിപിഎം. എന്നാൽ അവർ ഭരണത്തിലിരുന്ന അഞ്ച് വർഷകാലം ഈ കേസുകളിൽ ഒരു നടപടിയും ഉണ്ടായില്ല.

Read Also  : അ​ദാ​നി​യു​മാ​യി പിണറായി സർക്കാരിന് 8850 കോ​ടി​യു​ടെ അ​ഴി​മ​തി​ക്ക​രാർ: ​പുതിയ ആരോപണവുമായി ചെ​ന്നി​ത്ത​ല

സ്വർണ്ണ കടത്തിൽ എന്ത് ഉണ്ടായി എന്ന് ചോദിക്കുന്ന പിണറായി വിജയൻ മറുപടി പറയേണ്ടത് സോളാർ കേസിലും, ബാർ കോഴ കേസിലും എന്ത് നടപടി എടുത്തു എന്നാണെന്നും മുരളീധരൻ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button