KeralaLatest News

ആലപ്പുഴയിൽ ബിജെപി പദയാത്ര, രക്തസാക്ഷി മണ്ഡപത്തിന് കനത്ത സായുധ പോലീസ് സുരക്ഷ നൽകി സർക്കാർ

'പട്ടാളത്തിൻ്റെ റൂട്ട് മാർച്ച്... സഖാക്കളുടെ തട്ടിക്കയറൽ.... എന്തൊക്കെയായിരുന്നു'

ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതോടെ സിപിഎമ്മും സർക്കാരും വലിയ ജാഗ്രതയിലാണ്. സന്ദീപ് പുഷ്പാർച്ചന നടത്തിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിലും സിപിഎമ്മിലും ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് ഐസക്കും ഉൾപ്പെടെ പലരും സന്ദീപിനെതിരെ രംഗത്ത് വന്നിരുന്നു.

ഇത് കൂടാതെ രക്തസാക്ഷി മണ്ഡപത്തിനു താഴിട്ടു പൂട്ടുകയും ചെയ്തിരുന്നു. പിന്നീട് ചാണകം തളിച്ച് ശുദ്ധി ചെയ്യുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ കനത്ത ജാഗ്രതയാണ് പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിനു സർക്കാരും സിപിഎമ്മും നൽകുന്നത്. ഇന്നലെ ബിജെപിയുടെ പദയാത്ര അത് വഴി കടന്നു വരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കനത്ത പോലീസ് സുരക്ഷയാണ് സർക്കാർ നൽകിയത്.

ഇതിന്റെ ഫോട്ടോ ആലപ്പുഴയിലെ കൗൺസിലർ ആശാ മുകേഷ് പങ്കു വെച്ചിരിക്കുന്നു.

അവരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,

” ആകെ ഞങ്ങൾ 25 ബിജെപി പ്രവർത്തകർ… ഒരു പദയാത്രക്കെത്തിയതാണ്… ഒരു തെറ്റേ ചെയ്തുള്ളൂ വയലാർ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് ഉദ്ഘാടനം ചെയ്തു.. അതിന് പട്ടാളത്തിൻ്റെ റൂട്ട് മാർച്ച്… സഖാക്കളുടെ തട്ടിക്കയറൽ…. എന്തൊക്കെയായിരുന്നു… പൂവിട്ട് പൂട്ടിക്കാൻ വന്നതാണോന്ന പേടിയായിരുന്നു അവറ്റകൾക്ക്… സന്ദീപ് ജി കൊളുത്തിയ തീ സഖാക്കടെ നെഞ്ചിൽ തന്നെ കൊണ്ടിട്ടുണ്ട്…”

shortlink

Related Articles

Post Your Comments

Related Articles


Back to top button