Latest NewsNewsIndiaInternational

റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ രേഖകൾ റദ്ദാക്കാൻ തീരുമാനം: ജമ്മു കശ്മീരിൽ നടപടികളുമായി സർക്കാർ

ജമ്മു കശ്മീരിൽ അനധികൃതമായി താമസിക്കുന്ന റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ ആധാർ കാർഡുകളും റേഷൻ കാർഡുകളും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് രേഖകൾ നേടുന്നതിനായി സഹായിച്ച സർക്കാർ ജീവനക്കാർക്ക് നേരെ നടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ജമ്മു കശ്മീർ ഭരണകൂടമാണ് ഇവർക്ക് റേഷൻ കാർഡുകൾ നൽകിയിരിക്കുന്നതെന്നും, കാർഡുകൾ നൽകുമ്പോൾ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ജമ്മു കശ്മീരിലെ റോഹിംഗ്യകളിൽ നിന്ന് സുരക്ഷാ ഏജൻസികൾ നിരവധി ആധാർ കാർഡുകളും, റേഷൻ കാർഡുകളും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ജമ്മു കശ്മീരിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന 155 റോഹിംഗ്യൻ അഭയാർത്ഥികളെ പൊലീസ് പിടികൂടിയിരുന്നു. പരിശോധനയിൽ മതിയായ യാത്രാ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ബംഗ്ലാദേശി പൗരൻമാരും, റോഹിംഗ്യൻ മുസ്ലീങ്ങളും ഉൾപ്പെടെ ഏകദേശം 13,700ലധികം വിദേശ പൗരൻമാർ ജമ്മു കശ്മീരിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2008 മുതൽ 2016 വരെയുള്ള കാലയളവിൽ ഇവരുടെ ജനസംഖ്യയിൽ 6000 ത്തിലധികം വർധനവ് ഉണ്ടായെന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button