KeralaLatest News

വ​യോ​ധി​കയെ ക്രൂ​ര​മായി മർദ്ദിച്ച ഹോം ​ന​ഴ്‌​സ് അ​റ​സ്റ്റി​ല്‍

വലിയ കമ്പി വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു

ആ​ല​പ്പു​ഴ: ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​ല്‍ വ​യോ​ധി​ക​യു​ടെ തു​ട​യെ​ല്ല് പൊ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ഹോം ​ന​ഴ്‌​സ് അ​റ​സ്റ്റി​ല്‍. ക​ട്ട​പ്പ​ന സ്വ​ദേ​ശി ചെ​മ്പ​നാ​ല്‍ ഫി​ലോ​മി​ന​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി വി​ജ​യ​മ്മ​യ്ക്കാ​ണ് (78) പ​രി​ക്കേ​റ്റ​ത്. വി​ജ​യ​മ്മ വീ​ണ് പ​രി​ക്കേ​റ്റെ​ന്നാ​ണ് ഫി​ലോ​മി​ന ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ വി​ജ​യ​മ്മ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​യെ​ല്ല് പൊ​ട്ടി​യി​ട്ടു​ണ്ടെ​ന്നും വീ​ണ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പ​രി​ക്ക​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഫി​ലോ​മി​ന​യു​ടെ ക്രൂ​ര​ത വെ​ളി​വാ​യ​ത്.

read also: വാക്‌സിൻ : ഇന്ത്യയുടെ പതാകയേന്തി റാലി നടത്തിയതിന് പിന്നാലെ മോദിക്ക് ന​ന്ദി പ​റ​ഞ്ഞ് കാനഡയിൽ ഭീ​മ​ന്‍ ​ബോ​ര്‍​ഡു​ക​ള്‍

വി​ജ​യ​മ്മ​യു​ടെ മ​ക​നും ഭാ​ര്യ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വി​ജ​യ​മ്മ​യെ ഫി​ലോ​മി​ന മ​ര്‍​ദ്ദി​ച്ച​താ​യി വ്യ​ക്ത​മാ​യി. വലിയ കമ്പി വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഫെബ്രുവരി 20 നാണ് സംഭവം നടന്നത്. വിജയമ്മയെ ക്രൂരമായി മര്‍ദിക്കുന്നതും വടികൊണ്ട് കുത്തുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൈനിംഗ് റൂമില്‍ അറിയാതെ മലമൂത്ര വിസജര്‍നം നടത്തിയതിനെ തുര്‍ന്നാണ് ഹോം നഴ്‌സ് മര്‍ദിച്ചതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് പരാതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button