Latest NewsKeralaNews

ശബരിമലയോട് കാണിച്ച ക്രൂരതയ്ക്ക് ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും കടകംപള്ളിക്ക് മാപ്പ് ലഭിക്കില്ലെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം : ശബരിമലയോട് കാണിച്ച് ക്രൂരതയ്ക്ക് ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും കടകംപള്ളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

കടകംപള്ളി മന്ത്രി ആയതിന് ശേഷമാണ് ക്ഷേത്രങ്ങൾ തകർക്കാൻ വ്യാപകമായ ഗൂഢാലോചന നടന്നത്. ശബരിമലയെ ദ്രോഹിച്ച ദേവസ്വം വകുപ്പ് മന്ത്രയാണ് കടകംപള്ളി സുരേന്ദ്രൻ എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ഉണ്ടായ സംഭവവികാസങ്ങൾ തെറ്റായിപ്പോയെന്ന് കടകംപള്ളി ഏറ്റുപറഞ്ഞതിന് പിന്നാലെയാണ് കെ. സുരേന്ദ്രൻ ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി തെരഞ്ഞെടുപ്പ് സമയത്ത് നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തോൽക്കുമോ എന്ന ഭയം കാരണമാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ ഇത്രയും പരിതാപകരമായ അവസ്ഥയിലായത് കടകംപള്ളിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ്. ശബരിമല മാത്രമല്ല ഗുരുവായൂരും, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവും തകർക്കാനാണ് കടകംപള്ളി ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ശബരിമലയിൽ വിശ്വാസ വേട്ട നടന്നത്. രഹന ഫാത്തിമയെയും മനീതി സംഘത്തെയും മലകയറ്റാൻ മുൻകൈ എടുത്തത് കടകംപള്ളിയാണ്.എന്നാൽ തെരഞ്ഞെടുപ്പ് സമയമായപ്പോൾ തോൽക്കാൻ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് കടകംപള്ളി മുതലക്കണ്ണീർ ഒഴുക്കുന്നത്”, കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button