KeralaLatest NewsNews

നിഷ്‌കരുണം തള്ളിക്കളയപ്പെട്ടു, പരിഹസിക്കപ്പെട്ടു; പിഎച്ച്‌ഡി തീസിസ് കത്തിച്ച്‌ യുവാവിന്റെ പ്രതിഷേധം

ഒരു ബക്കറ്റ് വെള്ളമൊഴിച്ചാല്‍ കെടുന്നതല്ല അജി കൊളുത്തിയ ഈ തീ

തിരൂർ: എംഫില്‍, നെറ്റ്, പിഎച്ച്‌ഡി യോഗ്യത ഉണ്ടായിരുന്നിട്ടും അധ്യാപക അഭിമുഖത്തിൽ ചുരുക്കപ്പട്ടികയിയില്‍പ്പോലും ഉള്‍പ്പെടുതാത്തതിൽ പ്രതിഷേധിച്ച്‌ സര്‍വകലാശാലയ്‌ക്കെതിരെ യുവാവിന്റെ പ്രതിഷേധം. മലയാളം സര്‍വകലാശാല വിവാദ നിയമനത്തിന്റെ പേരിലാണ് അജി കെഎം ‌ പിഎച്ച്‌ഡി തീസിസ് കത്തിച്ച്‌ പ്രതിഷേധിച്ചത്.

ഒരു ബക്കറ്റ് വെള്ളമൊഴിച്ചാല്‍ കെടുന്നതല്ല അജി കൊളുത്തിയ ഈ തീയെന്ന് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച്‌ വിഷ്ണുരാജ് പറയുന്നു. ”എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്ബ് അദ്ദേഹത്തിന് കാലടി സര്‍വകലാശാല മലയാളവിഭാഗത്തില്‍നിന്ന് പിഎച്ച്‌ഡി ലഭിച്ചതാണ്. ഇക്കാലമത്രയും എടുത്താല്‍ പൊങ്ങാത്തത്ര സര്‍ട്ടിഫിക്കറ്റുകളും യോഗ്യതയും തീസീസുമായി ഇന്റര്‍വ്യൂവിന് കയറിയിറങ്ങി. നിഷ്‌കരുണം തള്ളിക്കളയപ്പെട്ടു, പരിഹസിക്കപ്പെട്ടു.ഒടുവില്‍ അയാള്‍ ദീര്‍ഘകാലത്തെ അക്കാദമിക് അധ്വാനം ഒന്നാകെ കത്തിച്ചുകളയുന്നു” വിഷ്ണുരാജ് പറയുന്നു.

shortlink

Post Your Comments


Back to top button