KeralaLatest NewsNews

ആര്‍ക്കാണ് സഹായം കിട്ടിയിരിക്കുന്നത് ?

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ച എ.സമ്പത്തിന് തുറന്ന കത്തുമായി വീണ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ച എ.സമ്പത്തിന് തുറന്ന കത്തുമായി കോണ്‍ഗ്രസ് നേതാവ് വീണ  എസ്.നായര്‍. കാബിനറ്റ് റാങ്കുകാരനും പരിവാരത്തിനും പ്രതിമാസം ശമ്പളം 20 ലക്ഷം രൂപയെങ്കിലും ഉണ്ടെന്ന് വ്യക്തമാക്കിയ വീണ കോവിഡ് മൂലം മലയാളികള്‍ ഡല്‍ഹിയില്‍ കഷ്ടപ്പെട്ടപ്പോഴൊന്നും പ്രത്യേക പ്രതിനിധിയായ സമ്പത്ത് ആരേയും സഹായിച്ചിട്ടില്ലെന്ന് ആരോപിക്കുന്നു.

Read Also : നിയമസഭാ തെഞ്ഞെടുപ്പില്‍ മത്സരിക്കുമോ ? സംവിധായകന്‍ രഞ്ജിത് പറയുന്നു

ജോലിസ്ഥലം ഡല്‍ഹിയിലാണെന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയെങ്കിലും ഒരുമാസം പോലും ഡല്‍ഹിയില്‍ സമ്പത്ത് ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റില്‍ പറയുന്നു. ചെയ്ത സഹായങ്ങള്‍ എന്തൊക്കെയാണെന്ന് പറയാനുളള ബാദ്ധ്യത എ.സമ്പത്തിനുണ്ടെന്നും വീണ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു

വീണ.എസ്.നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനത്ത് നിന്ന് രാജി വെച്ച മുന്‍ എംപി സമ്പത്തിന് തുറന്ന കത്ത് ,

ലോകസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് തോറ്റതിനു ശേഷം പിണറായി സര്‍ക്കാര്‍ കാബിനറ്റ് റാങ്കില്‍ അങ്ങയെ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ആയി നിയമിച്ചിരുന്നല്ലോ. കാബിനറ്റ് റാങ്കുകാരനെ തീറ്റിപോറ്റാന്‍, സ്റ്റാഫും പരിവാരങ്ങള്‍ക്കും വാഹനത്തിനും അടക്കം പ്രതിമാസം 20 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ആകും . സംസ്ഥാനത്തെ സഹായിക്കാന്‍ റസിഡന്റ് കമ്മീഷണറടക്കം നിരവധി സന്നാഹങ്ങള്‍ ഡല്‍ഹിയില്‍ ഉള്ളപ്പോഴായിരുന്നു ഈ നിയമനം. മലയാളികള്‍ കോവിഡ് മൂലം ഡല്‍ഹിയില്‍ കിടന്ന് കഷ്ടപ്പെട്ടപ്പോഴും അങ്ങയുടെ സഹായം ആര്‍ക്കും കിട്ടിയില്ല എന്ന് ദൃശ്യമാധ്യമങ്ങള്‍ തെളിവു സഹിതം പുറത്തു കൊണ്ടുവന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഞാന്‍ ഇക്കാലയളവില്‍ പലപ്പോഴും കാണുന്ന സ്ഥിര കാഴ്ചകളില്‍ ഒന്നായിരുന്നു സര്‍ക്കാര്‍ കാറില്‍ തിരുവനന്തപുരം നഗരത്തിലൂടെ അങ്ങയുടെ ഓട്ടപ്പാച്ചില്‍ . അങ്ങയുടെ ജോലി സ്ഥലവും ഓഫീസും ഡല്‍ഹിയില്‍ ആണന്നാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിരുന്നതെങ്കിലും ഒരു മാസം പോലും അങ്ങ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. പ്രളയത്തെ തുടര്‍ന്ന് ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴായിരുന്നു അങ്ങയുടെ നിയമനം . എനിക്ക് അങ്ങയോട് ചോദിക്കാനുള്ളത് ഒന്ന് മാത്രം , കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രതിനിധി ആയി താങ്കള്‍ ചെയ്ത ജോലി എന്തായിരുന്നു ? എന്തൊക്കെ സഹായങ്ങള്‍ മലയാളിക്ക് ചെയ്യാന്‍ സാധിച്ചു ? . ഉത്തരം പറയേണ്ടത് അങ്ങയുടെ ബാധ്യതയാണ്. കാരണം അങ്ങയുടെ വായിലോട്ടു പോയ ഓരോ അരിമണിയും ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button