Latest NewsNewsIndia

ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ വ​ച്ച്‌ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമം; മു​ന്‍ ഡി​ജി​പി​ക്കെ​തി​രെ കേ​സെ​ടുത്ത്​ ഹൈ​ക്കോ​ട​തി

ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് രാ​ജേ​ഷ് ദാ​സി​നെ പ​ദ​വി​യി​ല്‍ നി​ന്നും മാ​റ്റി​യി​രു​ന്നു.

ചെ​ന്നൈ: വ​നി​താ എ​സ്​.പിയോട്​ ലൈംഗികാതിക്രമം നടത്തിയെന്ന പ​രാ​തി​യില്‍ തമിഴ്​നാട്​ മുന്‍ ഡി.​ജി.പിക്കെതിരെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്തു. ത​മി​ഴ്‌​നാ​ട് മു​ന്‍ ഡി.​ജി​.പി രാ​ജേ​ഷ് ദാ​സി​നെ​തി​രെയാണ്​ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്ത​ത്. പരാതി നല്‍കാന്‍ പോയ വനിത എസ്​.പിയെ തടയാന്‍ ശ്രമിച്ച ചെ​ങ്ക​ല്‍​പേ​ട്ട് എ​സ്​.പി ഡി. ക​ണ്ണ​നെ​തി​രെ​യും കേസെടുക്കാന്‍ ഉത്തരവിട്ടുണ്ട്​.

Read Also: സംസ്ഥാനത്തെ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി

ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ വ​ച്ച്‌ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഐ.പി.സി സെക്ഷന്‍ 354 ഉള്‍​പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​. ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് രാ​ജേ​ഷ് ദാ​സി​നെ പ​ദ​വി​യി​ല്‍ നി​ന്നും മാ​റ്റി​യി​രു​ന്നു. തുടര്‍ന്ന്​ തമിഴ്​നാട്​ സര്‍ക്കാര്‍ അഡീഷണല്‍ ചീഫ്​ സെക്രട്ടറി ജയ​ശ്രീ രഘുനന്ദന്‍റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button