പട്ന : ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് ബിഹാറിലെ പോസ്കോ കോടതി രംഗത്ത് എത്തിയിരിക്കുന്നു. ശനിയാഴ്ചയാണ് ഗോപാൽഗഞ്ച് കോടതി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ നൽകിയിരിക്കുന്നത്. ഇരയുടെ അമ്മയ്ക്ക് അധിക ധനസഹായം നല്‍കണമെന്നും കോടതി ഉത്തരവിൽ പറയുകയാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ നടന്ന സംഭവത്തിലാണ് പോസ്കോ കോടതിയുടെ വിധി വന്നിരിക്കുന്നത്. തലസ്ഥാന നഗരമായ പട്നയിൽ നിന്ന് 130 കിലോമീറ്റര്‍ അകലെ ഗോപാൽഗഞ്ചിലെ സിദ്ധ്വാലാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്.യുപിയുടെ അതിര്‍ത്തി മേഖലയാണ് ഈ സ്ഥലം.
ഇരയുടെ വീട്ടിൽ നിന്ന് 200 മീറ്റര്‍ മാറി പ്രതിയായ ജയ്കിഷൻ ഷായുടെ വീട്ടിൽ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കിട്ടിയത്. ചാക്കിൽ കെട്ടി ഒരു ഇരുമ്പുപെട്ടിക്കുള്ളിൽ കുത്തി നിറച്ച നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം പ്രതി ഗ്രാമത്തിൽ നിന്ന് മുങ്ങിയെങ്കിലും പോലീസ് 24 മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസ് ചോദ്യം ചെയ്തതോടെ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതായും പീഡനത്തിനു ശേഷം കൊലപ്പെടുത്തിയെന്നും തുറന്നു പറഞ്ഞു .ഐപിസി 302, 376 (എ, ബി), പോക്സോ നിയമത്തിലെ 4,6,8 വകുപ്പുകള്‍ എന്നിവയാണ് പ്രതിയ്ക്കെതിരെ ചുമത്തിയത്. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വിചാരണ നടത്തി.
Post Your Comments