ലഖ്നൗ: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റപ്പെടാന്‍ പോകുന്ന ശബ്നത്തിന് വേണ്ടി രാഷ്ട്രപതിക്ക് മുന്നില്‍ യാചിച്ച് മകന്. കാമുകനുമായി ജീവിക്കാന്‍ കുടുംബത്തിലെ ഏഴുപേരെ മഴുവിന് ഇരയാക്കി കൊലപ്പെടുത്തിയ ശബ്നത്തിന് വേണ്ടി കുട്ടിയായ മകന് താജാണ് ദയാഹര്‍ജി നല്‍കിയത്. അമ്മയുടെ ലാളന തനിക്ക് നിഷേധിക്കരുതെന്ന് വൈകാരികമായിട്ടാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. റാംപൂര്‍ ജയിലില്‍ മാതാവുമായുള്ള തന്റെ കൂടിക്കാഴ്ച താജ് ഹര്‍ജിയില്‍ ഓര്മ്മക്കുന്നു. സ്നേഹവും വാത്സല്യവും വര്‍ഷിക്കുകയായിരുന്നു. അന്ന് അമ്മ കെട്ടിപ്പിടിച്ചു, ആശ്ളേഷിച്ചു പിന്നെ ചുംബിച്ചു. കുറച്ചു പണവും നല്കി. മാതാവിന്റെ പരിലാളനയും സ്നേഹവും തനിക്ക് നിഷേധിക്കരുതെന്നും അതില്‍ നിന്നും തന്നെ അകറ്റരുതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അപേക്ഷിച്ചിട്ടുണ്ട്.
Read Also: കാമുകിക്ക് ‘ഒട്ടകം’ നല്കിയ കാമുകന് അറസ്റ്റില്‍
എന്നാൽ ശബ്നത്തിന്റെ ഏക മകനായ താജിനെ വളര്‍ത്തുന്നത് ബുലന്ദഷഹറിലെ ഉസ്മാന് സയ്ഫിയാണ്. ശബ്നം ജയിലില്‍ കഴിയുമ്പോഴാണ് അവനുണ്ടായത്. ആറ് വയസ്സ് ആയപ്പോള്‍ അമോറാ ജില്ലാ ഭരണകൂടം താജിന്റെ് സംരക്ഷണം ഉസ്മാന് സെയ്ഫീയ്ക്ക് വിട്ടുകൊടുത്തു. അവനെ ഇപ്പോള്‍ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും സെയ്ഫിയാണ്. ബുലന്ദഷഹറിലെ ഏറ്റവും മികച്ച സ്കൂളില്‍ തന്നെ സെയ്ഫീ അവന് വിദ്യാഭ്യാസം ഉറപ്പാക്കി. താജിനെ ഏറ്റെടുക്കാന്‍ അനേകം പ്രതിസന്ധികളെയാണ് സെയ്ഫിയും അധ്യാപികയായ ഭാര്യ വന്ദനസിംഗിനും മറികടക്കേണ്ടി വന്നത്. കാര്യങ്ങള്‍ ഇപ്പോള്‍ നല്ല വഴിയിലാണ് പോകുന്നതെങ്കിലും താജിനെ പോലെ ഒരു കുട്ടിക്ക് ഈ പ്രായത്തില്‍ എന്താണ് വേണ്ടതെന്നും എന്തു തരം പ്രതിസന്ധിയാണ് അവന് നേരിടേണ്ടി വരുന്നതെന്നും അറിയാം.
അതേസമയം അംറോഹയിലെ ഹസന്പൂര് നഗരത്തിന് സമീപത്തെ ബവന്‍ഖേഡി എന്ന ചെറുഗ്രാമത്തിലുള്ളവര്ക്ക് 2008 ഏപ്രില്‍ 14 നും 15 നും ഇടയിലെ രാത്രിയില്‍ അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ല. അന്നായിരുന്നു ശബ്നവും കാമുകന് സലീമും ചേര്‍ന്ന് എട്ടു പേരെ കൊലപ്പെടുത്തിയത് . കാമുകന്റെ സഹായത്തോടെ പിതാവ് മാസ്റ്റര്‍ ഷൗക്കത്തിനെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നാലെ അമ്മ ഹഷ്മി, സഹോദരന് അനീസ്, റാഷിദ്, സഹോദരി, റബിയ, സഹോദര ഭാര്യ അന്‍ജും എന്നിവരെ കൊലചെയ്തു. സഹോദരന്റെ ഏഴു വയസുള്ള മകനെപ്പോലും അവര്‍ വെറുതേവിട്ടില്ല. സലിമുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതാണു പ്രകോപനമായത്. കുടുംബാംഗങ്ങള്‍ക്കു പാലില്‍ മയക്കുമരുന്നു ചേര്‍ത്തു നല്‍കിയശേഷമായിരുന്നു കൊടുംക്രൂരത.
Post Your Comments