Latest NewsKeralaNews

ചട്ട വിരുദ്ധ അധ്യാപക നിയമനം; മന്ത്രി കെ.ടി ജലീലിനെതിരെ പരാതി

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൽ കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയത്

അധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ കേരള വിസിക്ക് നിർദേശം നൽകിയെന്നാരോപിച്ച് മന്ത്രി കെ. ടി ജലീലീനെതിരെ പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൽ കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി ഗവർണർക്ക് കൈമാറി.

തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്ക് മാറ്റി നിയമിക്കാൻ മന്ത്രി ഇടപെട്ടതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൽ കമ്മിറ്റിയുടെ പരാതിയിൽ പറയുന്നു.

അധ്യാപകനെ മാറ്റി നിയമിക്കാൻ പ്രത്യേകം യോഗം ചേർന്ന് സർവകലാശാല വി.സിക്ക് നിർദേശം നൽകിയെന്നും ഇത് ചട്ട വിരുദ്ധമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൽ കമ്മിറ്റി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button