നഗരങ്ങളില്‍ ജീവിക്കുന്നവരുടെ ശ്വാസകോശം വായുമലിനീകരണം മൂലം ക്രമേണ ആരോഗ്യ മാറ്റം വരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ ജീവിതശൈലി, പ്രത്യേകിച്ച് ഭക്ഷണ- പാനീയങ്ങളിലൂടെയാണ് ഒരു പരിധി വരെയെങ്കിലും ഈ പ്രശ്നത്തെ പരിഹരിക്കാനാവുക. അത്തരത്തില്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന കുറിച്ച് പാനീയങ്ങളെ പരിചയപ്പെടാം
തേനും ഇളംചൂടുവെള്ളവുമാണ് ഇതിൽ ഒരു പാനീയം. രാവിലെ ഉറക്കമുണര്‍ന്നയുടന്‍ തന്നെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കാം.
മറ്റൊന്ന് ചെറുനാരങ്ങയും ഇഞ്ചിയും പുതിനയിലയും ചേര്‍ത്ത ചായയാണ്. ഇത് ശരീരത്തിനുള്ളിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.
മഞ്ഞളും ഇഞ്ചിയും രണ്ട് ഔഷധങ്ങള്‍ എന്ന നിലയ്ക്കാണ് നാം കണക്കാക്കാറുള്ളത്. ഇവ രണ്ടും ചേര്‍ത്ത പാനീയമാാണ് അടുത്തതായി ഈ പട്ടികയിലുള്ളത്. ഇത് വെറുതെ വെള്ളത്തില്‍ ചേര്‍ത്തോ അല്ലെങ്കില്‍ ചായയാക്കിയോ കഴിക്കാവുന്നതാണ്.
Post Your Comments