തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുവന്നാല്‍ 2000 രൂപ പിഴ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും പൊതുസ്ഥലങ്ങളില്‍ വിലക്ക് കടുപ്പിക്കുന്നത്. പൊതുസ്ഥലത്ത് കുട്ടികളെ കൊണ്ടുവന്നാല്‍ 2,000 രൂപ പിഴയടയ്ക്കണം.
Read Also : ഒമാനിൽ 161 പേർക്ക് കൂടി കൊവിഡ്
പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുവരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കി. എന്നാല്‍, ചികിത്സാ ആവശ്യങ്ങള്‍ക്ക് വരുന്നതിനു തടസ്സമില്ല. ആളുകള്‍ കൂടുതല്‍ എത്താന്‍ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.
ഫെബ്രുവരി 10 വരെ സംസ്ഥാനത്ത് 25,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാകുന്നതിന്റെ ഭാഗമായാണിത്. യാത്രകള്‍ അത്യാവശ്യത്തിനു മാത്രം. രാത്രി പത്ത് കഴിഞ്ഞാലുള്ള യാത്രകള്‍ ഒഴിവാക്കണം. വിവാഹ ചടങ്ങുകള്‍ തുറസായ സ്ഥലങ്ങളില്‍ നടത്താന്‍ ശ്രദ്ധിക്കണം. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബസ് സ്റ്റാന്‍ഡുകളിലും ഷോപ്പിങ് മാളുകളിലും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Post Your Comments