അടുത്തു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി മത്സരിക്കാൻ ഇല്ലെന്നു വ്യക്തമാക്കി. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേമത്തോ വട്ടിയൂർക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കാൻ തയ്യാറാകണമെന്നു ബിജെപി നേതാവ് സന്ദീപ് വാര്യർ. തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ സന്ദീപ് ഉമ്മൻ ചാണ്ടി മത്സരരംഗത്ത് വന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ഉമ്മൻ ചാണ്ടിയുടെ കാലത്ത് നടന്ന സകല അഴിമതികളും വൃത്തികേടുകളും സമൂഹം ഒരിക്കൽ കൂടി ഓർമ്മിക്കാൻ ഇടയാക്കുമെന്നും കുറിച്ചു
സന്ദീപ് ജി വാര്യർ പോസ്റ്റ്
എനിക്ക് പകരം രമണൻ ഗോദായിലേക്കിറങ്ങുമെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ഉമ്മൻ ചാണ്ടി ആ വെല്ലുവിളി ഏറ്റെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. നേമത്തോ വട്ടിയൂർക്കാവിലോ തിരുവനന്തപുരത്തോ ചാണ്ടി സർ വരണം. ജനങ്ങൾക്ക് ഡോളറും സോളാറും , സ്വപ്നയും സരിതയും ഒരുമിച്ച് ചർച്ച ചെയ്യാമല്ലോ . മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ഉമ്മൻ ചാണ്ടിയുടെ കാലത്ത് നടന്ന സകല അഴിമതികളും വൃത്തികേടുകളും സമൂഹം ഒരിക്കൽ കൂടി ഓർമ്മിക്കും. അതു കൊണ്ട് ഉമ്മൻ ചാണ്ടി പറ്റില്ലാന്ന് മാത്രം പറയരുത് .
read also:‘ദീപ് സിദ്ദുവിനെതിരെ മിണ്ടിപ്പോകരുത്’; നടി സോണിയയ്ക്കെതിരെ ഭീഷണി
https://www.facebook.com/Sandeepvarierbjp/posts/5013058055402587
Post Your Comments