Latest NewsNewsInternational

വിമാനം പറത്തവേ പറക്കുംതളികയെ കണ്ടതായി സ്ഥിരീകരണം

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് പൈലറ്റ് സന്ദേശം കൈമാറി

ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ഔദ്യോഗിക യാത്രവിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പൈലറ്റ് വിമാനം പറത്തവേ വിചിത്രമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയായി. വെള്ളി വെളിച്ചം വിതറിക്കൊണ്ട് ഒരു വസ്തു പറന്നുപോകുന്ന കാഴ്ചയാണ് പൈലറ്റ് കണ്ടത്. ഈ വസ്തുവിന്റെ വീഡിയോ അദ്ദേഹം സ്വന്തം മൊബൈലില്‍ പകര്‍ത്തുകയും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുയും ചെയ്തു. അജ്ഞാത ഫ്ളൈയിംഗ് ഒബ്ജക്ട് ( യു എഫ് ഒ) എന്ന ലിസ്റ്റിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്.

Read Also : കാർഷിക നിയമഭേദഗതി നല്ലതിന്, കർഷകരെ സഹായിക്കും; കൊറോണയെ രാജ്യം ശക്തമായി നേരിട്ടുവെന്ന് രാഷ്ട്രപതി ബജറ്റ് സമ്മേളനത്തിൽ

പാകിസ്ഥാന്‍ ടെലിവിഷന്‍ ന്യൂസ് ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് വിമാനം പറത്തവേ റഹിം യാര്‍ ഖാന്‍ എന്ന നഗരത്തിന് സമീപത്തു വച്ചാണ് തിളക്കമുള്ള പറക്കുന്ന വസ്തുവിനെ പൈലറ്റ് കണ്ടെത്തിയത്. പകല്‍ സമയത്ത് സൂര്യപ്രകാശം ഉണ്ടായിരുന്നിട്ടും യു എഫ് ഒ വളരെ തിളക്കമാര്‍ന്നതായിരുന്നു. അതിനാല്‍ തന്നെ ഇത് ബഹിരാകാശ നിലയം അല്ലെങ്കില്‍ കൃത്രിമ ഉപഗ്രഹമോ ആയിരിക്കും എന്നാണ് പൈലറ്റ് അവകാശപ്പെടുന്നത്. അജ്ഞാത വസ്തുവിനെ കണ്ടതോടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് പൈലറ്റ് സന്ദേശം കൈമാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button