ഉറക്കത്തിനിടയിലോ കായികവിനോദങ്ങളില്‍ ഏല്‍പ്പെടുമ്പോഴോ അപ്രതീക്ഷിതമായി കാലില്‍ ഒരു കോച്ചിപ്പിടിത്തം. പേശികള്‍ കട്ടിയായി കഠിനമായ വേദന അനുഭവപ്പെടുന്ന ഈ അവസ്ഥ നേരിടാത്തവര്‍ ചുരുക്കമാണ്. പേശികള്‍ വലിഞ്ഞുമുറുകുന്നതാണ് ഇത്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഈ വലിവ് കുറച്ച് നേരത്തിനുളളില്‍ മാറുമെങ്കിലും വേദന മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കാം. കാല്‍വണ്ണയിലെ പേശികളിലാണ് പലര്‍ക്കും ഈ വലിവ് അനുഭവപ്പെടുന്നത്. ഉറക്കത്തില്‍ വരുന്ന കോച്ചിപ്പിടിത്തം ഉറക്കതടസ്സത്തിലേക്കും മറ്റ് ശാരീരിക പ്രശ്നങ്ങളിലേക്കും നയിക്കും.
പേശിവലിവ് അലട്ടുന്നവര്‍ കാല്‍ക്കുഴ കുത്തിയോ കാലിന് താങ്ങ് കിട്ടാത്ത രീതിയില്‍ കട്ടിലിന് വെളിയിലേക്കോ നീട്ടിവെച്ച് കിടക്കരുത്. ശരീരം മുറുകുന്ന രീതിയില്‍ പുതയ്ക്കരുത്. ഉറങ്ങുന്നതിന് മുന്‍പ് കാലുകള്‍ക്ക് അല്പം വ്യായാമം നല്‍കുക.
Post Your Comments