Latest NewsNewsInternational

വിദേശ വാക്‌സിന്‍ എടുത്തവര്‍ക്ക് വീണ്ടും കൊറോണ പിടിപെടാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ദ്ധ സംഘം

വാക്‌സിന്‍ ഇന്ത്യയുടെ തന്നെ കേമന്‍

ഇസ്രയേല്‍ : വാക്സിന്‍ ഇന്ത്യയുടെ തന്നെ കേമന്‍, വിദേശ വാക്സിന്‍ എടുത്തവര്‍ക്ക് വീണ്ടും കൊറോണ പിടിപെടാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ദ്ധ സംഘം. പ്രതീക്ഷിച്ചിടത്തോളം ഫലവത്തല്ല ഫൈസര്‍ വാക്‌സിനേഷന്റെ ആദ്യ ഡോസെന്ന് ഇസ്രയേലിലെ പ്രമുഖ കോവിഡ് ചികിത്സകനായ ഡോക്ടര്‍ പറയുന്നു. വാക്‌സിന്റെ ആദ്യ ഡോസിന് പ്രതീക്ഷിച്ചത്ര രോഗവ്യാപനം തടയാന്‍ കഴിയുന്നില്ലെന്നാണ് ഇസ്രയേലിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നവരില്‍ പ്രമുഖനായ ഡോ. നാഷ്മാന്‍ ആഷ് പറയുന്നത്. ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞാല്‍ പത്തു ദിവസമെങ്കിലും എടുക്കും പ്രതിരോധ ശേഷി വികസിക്കുവാന്‍. ആദ്യാ ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള ഇടവേളയില്‍ രോഗബാധയേറ്റവര്‍ നിരവധിയാണെന്നാണ് അദ്ദേഹം പറയുന്നത്.

Read Also : ഉത്തര്‍പ്രദേശില്‍ പ്രിയങ്കഗാന്ധിയുടെ ചിത്രങ്ങളുള്ള കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്

യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇസ്രയേലില്‍ ആദ്യ ഡോസെടുത്തവരില്‍ 14 ഉം 21 ഉം ദിവസത്തിനിടയില്‍ 33 ശതമാനത്തോളം മാത്രമാണ് രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ രോഗപ്രതിരോധ ശേഷി കൈവരിക്കുക എന്നത് അസാധ്യമായ കാര്യമാണ്. മാത്രമല്ല, വൈറസ് ബാധ ചെറുക്കുന്നതിനല്ല, മറിച്ച് രോഗം മൂര്‍ഛിക്കാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനുമാണ് വാക്‌സിന്‍ കൊണ്ടുദ്ദേശിക്കുന്നത്.

നിര്‍മ്മാതാക്കളായ ഫൈസര്‍ തന്നെ അവകാശപ്പെടുന്നത് കുത്തിവയ്പിനു ശേഷം ഏകദേശം 12 ദിവസങ്ങളോളം എടുക്കും മനുഷ്യരില്‍ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി ഉടലെടുക്കാന്‍ എന്നാണ്. മാത്രമല്ല, ആദ്യ ഡോസിന് 52 ശതമാനം രോഗവ്യാപന സാധ്യതമാത്രമേ ഇല്ലാതെയാക്കാന്‍ കഴിയു. രണ്ടാം ഡോസിനും ശേഷമാണ് 95 ശതമാനം സംരക്ഷണം വാഗ്ദാനം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button