KeralaLatest NewsNews

വിശ്വാസ വഞ്ചനക്ക് കേസെടുക്കണം; കമലിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം : സംവിധാകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിനെതിരെ പൊലീസിൽ പരാതി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. മ്യൂസിയം പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

സർക്കാർ ശമ്പളം പറ്റുന്ന കമൽ സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് പരാതി. അക്കാദമിയിൽ പിൻവാതിൽ നിയമനത്തിന് കമൽ ശുപാർശ ചെയ്തു. വിശ്വാസ വഞ്ചനക്ക് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടത് അനുഭാവം ഉള്ളവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമൽ സാംസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്ത് പുറത്തായിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button