COVID 19Latest NewsNewsInternational

യുകെയെ കാർന്ന് തിന്ന് ജനിതകമാറ്റം സംഭവിച്ച വൈറസ്; ബ്രിട്ടനിലെ കണക്കുകൾ ഞെട്ടിക്കുന്നത്, ഒരു ദിവസം മരിക്കുന്നത് 1500 പേർ

ജനിതകമാറ്റം സംഭവിച്ച കൊവിഡിനു മുന്നിൽ പകച്ച് ബ്രിട്ടൻ; പോരാളികളായി മലയാളികള്‍ ഉള്‍പ്പെടെ 200 ഡോക്ടര്‍മാരുടെ സംഘം ബര്‍മിങ്ഹാമിലേക്ക്

രോഗവ്യാപന ശേഷി കൂടിയ പുതിയ കൊവിഡ് വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്ക് അധികമായി മലയാളികള്‍ ഉള്‍പ്പെടെ 200 ഡോക്ടര്‍മാരുടെ സംഘം യാത്ര തിരിക്കും. ഏറ്റവും വലിയ ഐസിയു കേന്ദ്രമുള്ള ബര്‍മിങ്ഹാമിലേക്കാണ് വിദഗ്ധ സംഘം പോകുന്നത്. ലിവര്‍പൂള്‍ അടക്കം നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ സ്ഥലങ്ങളും ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിനു പിടിയിലാണ്.

പുതിയ വൈറസിനു മുന്നിൽ പകച്ച് ബ്രിട്ടൻ. ഓരോ ദിവസം കൂടിവരുന്ന മരണസംഖ്യ യുകെയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസം 1564 പേരാണ് ബ്രിട്ടനിൽ മരണമടഞ്ഞത്. ഒരൊറ്റ ദിവസം മരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം 1564 ആയതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. ലോക്ക് ഡൗൺ ആയിരുന്നിട്ട് കൂടി രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് യുകെയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

Also Read: ‘പവാര്‍ വരും എല്ലാം ശരിയാകും’; പാല പോകുമോയെന്ന് സിപിഎം

ഒന്നാം കോവിഡ് വ്യാപനം ആഞ്ഞടിച്ച ലിവർപൂൾ അടക്കമുള്ള ഇടങ്ങൾ വീണ്ടും കൊവിഡിന്റെ കേന്ദ്രമായി മാറി. രാജ്യം ഒന്നാകെ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും ബ്രസീലിയൻ വൈറസിനെ നിയന്ത്രിക്കാൻ രാജ്യത്തിനു കഴിയുന്നില്ല എന്നത് ആപത്കരമായ വിഷയമാണ്. കൊവിഡിനു ജനിതകമാറ്റം സഭവിച്ചതോടെ അതനുസരിച്ചുള്ള നിയന്ത്രണ നടപടികളും പ്രതിരോധവും തല പുകഞ്ഞാലോചിക്കുകയാണ് ശാസ്ത്ര സംഘം.

ഒരാഴ്ച കൊണ്ട് തന്നെ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് ഞെട്ടിക്കുന്നതാണ്. കൊവിഡ് രോഗികളാൽ തിങ്ങിനിറഞ്ഞിരിക്കുകയാണ് മിക്കയിടങ്ങളും. ഏറ്റവും അധികം കോവിഡ് രോഗികൾ ഒരാഴ്ച കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത് കനൗസ്ലി പ്രദേശത്താണ്. ആശുപത്രിയിലെത്തിക്കുന്ന രോഗികളെ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയാതെ വഴിയിൽ ക്യൂ നിൽക്കേണ്ടി വരുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് ബ്രിട്ടനിൽ.

Also Read: സേവാഭാരതിയുടെ തല ചായ്ക്കാനൊരിടം പദ്ധതിയിലേക്ക് എ.പി. അബ്ദുള്ളക്കുട്ടിയുടെ ഭൂദാനം

തീവ്രത കൂടും വിധം രോഗികളെ ആക്രമിക്കാനും ഈ വൈറസിന് കഴിയുന്നു എന്നതും അത്യാഹിത വിഭാഗത്തിൽ പെരുകുന്ന രോഗികളും ഉയരുന്ന മരണ നിരക്കും നൽകുന്ന സൂചന വളരെ അപകടം പിടിച്ചതാണെന്ന് ലോകം തിരിച്ചറിയുന്നുണ്ടോ? സ്വഭാവ മാറ്റം വന്ന വൈറസിന് മനുഷ്യ ശരീരത്തെ ആക്രമിക്കാനാകും എന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. പിടിതരാതെ മാറിക്കൊണ്ടിരിക്കുന്ന വൈറസിനു പിന്നാലെ ലോകം പായേണ്ടി വരുമെന്ന ഭാവി കാഴ്ചയാണോ ഇതെന്ന ആകുലതും ശാസ്ത്രലോകത്തിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button