COVID 19Latest NewsNewsIndia

ഇന്ധന വില വീണ്ടും കൂടും, പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ

സെസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബന്ധപ്പെട്ട ആലോചനകൾ നടന്നുവരികയാണ്, എന്നാൽ സെസ് ഏർപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദഗ്ധർ സർക്കാരിനെ അറിയിച്ചതായും ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി രാജ്യത്ത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോവിഡ് സെസ് ഏർപ്പെടുത്താൻ കേന്ദ്രസർ‍ക്കാർ ആലോചിക്കുന്നു. അധിക ചെലവുകളും സാമ്പത്തിക ഞെരുക്കവും തരണം ചെയ്യാനാണ് സെസ് ഏർപ്പെടുത്തുന്നത് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പെട്രോളിനും ഡിസലിനും സെസ് ഏർപ്പെടുത്താനും കസ്റ്റംസ് തീരുവ വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.കൂടുതൽ വരുമാനമുള്ളവർക്ക് നികുതി ചുമത്താനാണ് സർക്കാർ നീക്കം.

Also related: ജയ് ശ്രീറാം ഫ്ലക്‌സ് ഉയര്‍ത്തിയതിന് പിന്നാലെ പാലക്കാട് പുതിയ വിവാദം,ഗാന്ധി പ്രതിമയുടെ കഴുത്തില്‍ കൊടികെട്ടി ബിജെപി

സെസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബന്ധപ്പെട്ട ആലോചനകൾ നടന്നുവരികയാണ്.എന്നാൽ സെസ് ഏർപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദഗ്ധർ സർക്കാരിനെ അറിയിച്ചതായും ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. പുതിയ നികുതി സംബന്ധിച്ച അന്തിമ തീരുമാനം ധനമന്ത്രി നിർമ്മല സീതാരാമൻ്റെ ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Also related: ട്രംപിന്റെ റോള്‍സ് റോയ്സ് ഫാന്റം സ്വന്തമാക്കാന്‍ ഒരുങ്ങി ബോബി ചെമ്മണൂര്‍; വില മൂന്ന് കോടി രൂപ

കോവിഡ് വാക്‌സിൻ വിതരണത്തിനായി 60,000 കോടി മുതല്‍ 65,000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. അതും സർക്കാറിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സമ്മാനിക്കുക.ഇത് മറികടക്കുവാൻ പെട്രോളിനും ഡീസലിനും ഉൾപ്പെടെ സെസ് ഏർപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button