കൊച്ചി: ഭൂമിക്കടിയിലെ കൂറ്റന്‍ പൈപ്പിലൂടെ പ്രകൃതി വാതകം എത്തിക്കുന്ന കൊച്ചി-കൂറ്റനാട്-ബംഗളൂരു-മംഗളൂരു പൈപ്പ് ലൈന്‍ പ്രോജക്ട്(കെ.കെ.ബി.എം.പി.എല്‍) പദ്ധതി ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിക്കും.
Read Also : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെ
ഗെയില്‍ ഇന്ത്യ ലിമിറ്റഡ് കമ്പനി ചുക്കാന്‍ പിടിക്കുന്ന 5700 കോടി ചെലവുള്ള പദ്ധതി മുഖേനെ ആയിരക്കണക്കിന് വീടുകളിലേക്ക് പൈപ്പിലൂടെ പ്രകൃതിവാതകവും(പി.എന്‍.ജി) മംഗളൂരുവിലെയും ബംഗളൂരുവിലെയും വ്യവസായിക മേഖലകളിലേക്ക് ദ്രവീകൃത പ്രകൃതി വാതകവും(എല്‍.എന്‍.ജി) വാഹനങ്ങള്‍ക്കായി സാന്ദ്രീകൃത പ്രകൃതിവാതകവും(സി.എന്‍.ജി) എത്തും.
വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, വ്യവസായങ്ങള്‍ക്കും സംശുദ്ധ ഇന്ധനം ലഭ്യമാവുന്ന പദ്ധതി വഴി നികുതിയിനത്തില്‍ പ്രതിവര്‍ഷം 1000 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം പുതുവൈപ്പിലുള്ള പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡില്‍നിന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ കടന്നുപോവുന്ന പൈപ് ലൈന്‍, കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയായ മംഗളൂരുവിലാണ് അവസാനിക്കുന്നത്.
ഇതിനകം 3000 കോടി രൂപ ചെലവിട്ട പദ്ധതിയില്‍ കേരളത്തില്‍ 414 കിലോമീറ്ററും കര്‍ണാടകയില്‍ 36 കിലോമീറ്ററുമാണ് പൈപ്പ്ലൈന് ദൈര്‍ഘ്യം. പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഇടങ്ങളില്‍ വീടുകളിലും വാഹനങ്ങളിലും പ്രകൃതി വാതകം വിതരണം ചെയ്യുന്നതിന് പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനെയാണ്.
ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിസംബോധന ചെയ്യും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്, കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Post Your Comments