ന്യൂഡൽഹി : സ്വകാര്യ ക്ലിനിക്കുകളുടെ സംഘടനയായ ദി ബ്രസീലിയന്‍ അസ്സോസിയേഷന്‍ ഓഫ് വാക്‌സിന്‍ ക്ലിനിക്കാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഭാരത് ബയോടെക്കിൽ നിന്ന് അഞ്ച് ദശലക്ഷം ഡോസ് കൊറോണ വാക്സിൻ വാങ്ങാനൊരുങ്ങുന്നത്.
Read Also : കൊല്ലത്ത് കിടപ്പ് രോഗികളുടെ ക്ഷേമപെൻഷനില്‍ നിന്ന് കൈയിട്ടുവാരി സിപിഐ
കോവാക്സിൻ വാങ്ങുന്നതിനായി ഇന്ത്യൻ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതായി, ബ്രസീലിയൻ അസോസിയേഷൻ ഓഫ് വാക്സിൻ ക്ലിനിക് വെബ് സൈറ്റിൽ പ്രസ്താവിച്ചിട്ടുണ്ട് . ബ്രസീലിന്റെ ഹെൽത്ത് റെഗുലേറ്റർ അൻവിസയുടെ അംഗീകാരത്തിന് വിധേയമായിട്ടാകും കരാർ നടപ്പാക്കുക.
അമേരിക്കക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ രോഗികൾ മരണമടഞ്ഞ രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ .സ്വകാര്യ ആരോഗ്യ മേഖലയിലെ ചികിത്സാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന ബ്രസീലുകാർക്ക്, വാക്സിൻ ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒരു മാർഗമായാണ് ഭാരത് ബയോടെക്കുമായുള്ള ഇടപാടിനെ ബ്രസീലിയൻ അസോസിയേഷൻ ഓഫ് വാക്സിൻ ക്ലിനിക് വിശേഷിപ്പിച്ചത്.
സർക്കാരിന്റെ വാക്സീൻ വിതരണത്തിന് ആരോഗ്യപ്രവർത്തകർക്കും പ്രായമുള്ളവർക്കും മുൻഗണന നൽകുന്നതിന്റെ പശചാത്തലത്തിലാണ് സ്വകാര്യ ക്ലിനിക്കുകളുടെ നീക്കം. ‘വാക്സീൻ സ്വകാര്യ വിപണിയിൽ ലഭ്യമാക്കുന്നതിന്റെ സാധ്യതകളെപ്പറ്റി ഞങ്ങൾ പഠിക്കുകയായിരുന്നു. അങ്ങനെയാണ് വിജയസാധ്യതയുള്ള ഇന്ത്യൻ വാക്സീൻ ഉപയോഗിക്കാമെന്ന തീരുമാനത്തിലെത്തിയത്.’– എബിസിവിഎസി പ്രസിഡന്റ് ജെറാൾഡോ ബാർബോസ പറഞ്ഞു.തങ്ങളുടെ വാക്സീൻ ഓർഡർ സർക്കാരിന്റെ വാക്സീൻ വിതരണത്തെ ബാധിക്കില്ലെന്നും അധികമായുള്ള ഓര്‍ഡറാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments