ന്യൂഡൽഹി: സിയാച്ചിൻ കയ്യടക്കാനുള്ള പാകിസ്താന്റെ നീക്കങ്ങളെ ചെറുത്തതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള കേണൽ നരേന്ദ്രകുമാർ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആർ ആന്റ് ആർ ആശുപത്രിയിലായിരുന്നു അന്ത്യം
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികനായിരുന്നു പർവ്വതാരോഹകൻ കൂടിയായ ഇദ്ദേഹം.
Also related: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ; കേരളത്തിൽ നിന്ന് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളുടെ ഫലം പുറത്തുവന്നു
സിയാചിൻ ഹിമാനി നിയന്ത്രണത്തിലാക്കാനായി ഇന്ദിരാഗാന്ധി സർക്കാർ 1984 ഏപ്രിൽ 13 ന് ആരംഭിച്ച ഇന്ത്യൻ സേനയുടെ സൈനിക നീക്കമാണ് ഓപ്പറേഷൻ മേഘദൂതിനെ വിജയത്തിലെത്തിച്ചത് ഈ മേഖലയിലേക്ക് നരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നടന്ന സൈനിക പര്യവേഷണമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പർവ്വതവും പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യന്ന ഏറ്റവും വലിയ കൊടുമുടിയായ കാഞ്ചൻജംഗ ഇദ്ദേഹം കീഴടക്കിയിട്ടുണ്ട്. സമുദ്രിനരപ്പിൽ നിന്നും 24000 അടി മുകളിൽ ഒമ്പത് തവണ ഹിമാലയവും കയറിയിട്ടുണ്ട്.
Also related : കാലം തെറ്റിയെത്തിയ മഴ രണ്ടാഴ്ച്ച തുടർന്നേക്കാം, കടലാക്രമണത്തിനും സാധ്യത
പത്മശ്രീ, പരമവിശിഷ്ട സേവാ മെഡൽ, കീർത്തിചക്ര, അതിവിശിഷ്ട സേവാമെഡൽ, അർജുന അവാർഡ് ഉന്നത ബഹുമതിയായ മക്ഗ്രഗർ പുരസ്കാരം എന്നിവ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ബോക്സിങ് റിങിലെ കരുത്തുറ്റ പ്രകടനത്തിനു ശേഷം ‘ബുൾ ‘ നരേന്ദ്രകുമാർ എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയിപ്പെട്ടിരുന്നത്.
Post Your Comments