കാസർഗോഡ് മഞ്ചേശ്വരത്തും പത്തനംതിട്ട റാന്നിയിലും സിപിഎം ബിജെപി കൂട്ട് കെട്ട് അധികാരം ഏറിയതിൽ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.ലീഗിനെയും യുഡിഎഫിനെയും തോൽപ്പിക്കാൻ ആരുമായും കൂട്ടു കൂടും എന്ന നിലപാടാണ് മഞ്ചേശ്വരത്തിലൂടെയും റാന്നിയിലൂടെയും സിപിഎം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇതാണ് സിപിഎമ്മിന്റെ രാഷ്ട്രീയ നയമെന്നും ഫിറോസ് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസ് ഈക്കാര്യം പറഞ്ഞത്.
കുറിപ്പിന്റെ പൂർണരൂപം…………………….
മഞ്ചേശ്വരം പഞ്ചായത്തിലും റാന്നി പഞ്ചായത്തിലും സി.പി.എമ്മും ബി.ജെ.പിയും ഇനി ഒരുമിച്ച് ഭരിക്കും. ലീഗിനെയും യു.ഡി.എഫിനെയും തോൽപ്പിക്കാൻ ആരുമായും കൂട്ടു കൂടും എന്ന നിലപാടാണ് മഞ്ചേശ്വരത്തിലൂടെയും റാന്നിയിലൂടെയും സി.പി.എം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കക്ഷത്ത് SDPl യും മറുകക്ഷത്ത് ബി.ജെ.പിയും. ഇതാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ നയം. ജാള്യത മറച്ചു വെക്കാൻ SDPl യുടെ പിന്തുണ വാങ്ങിയ ചിലയിടത്തൊക്കെ രാജി വെക്കുന്നു എന്ന് കേൾക്കുന്നു. ‘കാരാട്ട് ‘ മോഡൽ ക്രോസ് വോട്ടിംഗ് നടത്തി ഇവരെ വിജയിപ്പിക്കുകയും പിന്തുണ വാങ്ങി ഭരണത്തിലേറുകയും ചെയ്തതിനു ശേഷം രാജി വെച്ചത് കൊണ്ട് മാത്രം എന്ത് കാര്യം? സി.പി.എമ്മിന്റെ ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.
https://www.facebook.com/PkFiros/posts/233540698138705
Post Your Comments